---
title: "സൗദിയില്‍ മിന്നലേറ്റ് 27കാരന്‍ മരിച്ചു, ഭാര്യക്ക് പരിക്ക്"
english_title: "A young man died after being struck by lightning in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66150/a-young-man-died-after-being-struck-by-lightning-in-saudi-arabia"
published_at: "2022-09-04T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313f831c7768_sky.jpg"
keywords: []
---

# സൗദിയില്‍ മിന്നലേറ്റ് 27കാരന്‍ മരിച്ചു, ഭാര്യക്ക് പരിക്ക്

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. ഇയാളുടെ ഭാര്യക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ മുഹൈല്‍ അസീര്‍ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക ന്യൂസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. ഇയാളുടെ ഭാര്യക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ മുഹൈല്‍ അസീര്‍ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക ന്യൂസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

യുവാവ് കുടുംബത്തോടൊപ്പം മലമുകളിലേക്ക് യാത്ര പോയപ്പോഴാണ് മിന്നലേറ്റത്. യുവാവിന്‍റെ ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നാലും രണ്ടും വയസ്സുള്ള കുട്ടികളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച മുഹൈല്‍ അസീറില്‍ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ മാസം ജിസാനില്‍ ഒരു യുവാവും മിന്നലേറ്റ് മരണപ്പെട്ടിരുന്നു. ഇയാളുടെ രണ്ട് ബന്ധുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66150/a-young-man-died-after-being-struck-by-lightning-in-saudi-arabia)