എണ്ണവിലയുടെ സന്തുലാവസ്ഥ സൗദിയുടെ ലക്ഷ്യം-ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ

എണ്ണവിലയുടെ സന്തുലാവസ്ഥ സൗദിയുടെ ലക്ഷ്യം-ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ
Oct 22, 2021 08:46 PM | By Divya Surendran

ദമ്മാം: ഊർജ നിക്ഷേപങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ക്രൂഡോയിൽ വിലയുടെ ചാഞ്ചാട്ടം സൗദിയുടെ ലക്ഷ്യമല്ലെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്​ആൻ പറഞ്ഞു. സി.എൻ.ബി.സി ചാനലിന്​ അനുവദിച്ച അഭിമുഖത്തിലാണ്​ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണാതീതമായി ഉയരുന്ന വിലയോ, ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കുറഞ്ഞ വിലയോ സൗദിയുടെ ലക്ഷ്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എണ്ണവില ഗണ്യമായി കുറയുന്നത് ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയും തളർത്തുകയും ചെയ്യും. ഒപ്പം രാജ്യങ്ങളുടെ സാമ്പത്തിക നിലനിൽപ്പിനെ ബാധിക്കുകയും ആകെ പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത് ആഗോള തലത്തിൽ തന്നെ ഊർജ പ്രതിസന്ധിക്ക് കാരണമാകും.

പ്രകൃതി വാതകത്തി​െൻറ കാര്യത്തിൽ ഇപ്പോൾ സംഭവിക്കുന്നത് ഇതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായി എണ്ണ വില ഉയരുന്നതും അതിന് വേണ്ടി ശ്രമിക്കുന്നതും സൗദിയുടെ നയമല്ല. നിർമാതാക്കളിൽ നിന്നും, നിക്ഷേപകരിൽ നിന്നും അവരെ നിരാശരാക്കാത്ത സന്തുലിത വിലയാണ് സൗദി ലക്ഷ്യമിടുന്നത്. ഇത് ഈ മേഖലയിൽ നിക്ഷേപം തുടരാൻ അവരെ പ്രേരിപ്പിക്കും.

എണ്ണയുടെ വില ആഗോള സാമ്പത്തിക മേഖലയെ പ്രതിസന്ധിയിലാക്കരുത്. മറിച്ച് അത് വീണ്ടെുക്കാൻ കരുത്ത് പകരുന്നതാകണം. പ്രത്യേകിച്ച് കോവിഡ് 19 െൻറ പ്രതിസന്ധിക്ക് ശേഷമുള്ള ഘട്ടത്തിൽ എണ്ണ വില അതി പ്രധാനമായ ഒന്നായി മാറുകയാണ്. രാജ്യത്തിെൻറ സാമ്പത്തിക പദ്ധതികൾക്കും വിവിധ ഊർജ പദ്ധതികൾക്കും എണ്ണയുടെ സന്തുലിതമായ വില ശക്തമായ പിന്തുണയാണെന്ന്​ മന്ത്രി വിശദീകരിച്ചു.

കാലാവസ്ഥ സംബന്ധിച്ച നയങ്ങളിൽ ലോകം ശ്രദ്ധിച്ചില്ലെങ്കിൽ 'ഇതിലും മോശമായ' ഊർജ പ്രതിസന്ധിക്ക് കാരണമാകുമെന്ന് ധനമന്ത്രി പറഞ്ഞു. ഓരോ രാജ്യവും ലക്ഷ്യങ്ങൾ കൈവരിക്കാൻ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നില്ലെങ്കിൽ, ഇപ്പോൾ കാണുന്നത് പോലെ വളരെ ഗുരുതരമായ ഊർജ പ്രതിസന്ധി സൃഷ്​ടിക്കപ്പെടും.

ഭാവിയിൽ ഇത് കൂടുതൽ മോശമായേക്കാമെന്നും അദ്ദേഹം ആശങ്കപ്പെട്ടു. ക്രൂഡോയലിെൻറ വില അന്താരാഷ്​ട്ര വിപണിയിൽ 26 ഡോളറിലേക്ക് കൂപ്പുകുത്തിയ​േപ്പാഴും അതീവ ശ്രദ്ധയോടെ അതിെൻറ പ്രതിസന്ധികളെ മറികടന്ന രാജ്യമാണ് സൗദി അറേബ്യ. അതിൽ നിന്ന് പുറത്തെത്താനുള്ള ഭരണകൂടത്തിെൻറ ശ്രമങ്ങൾ ഇപ്പോൾ ഫലം കണ്ട് തുടങ്ങിയിട്ടുണ്ട്.

കേവലം ഹലാലകളിൽ നിന്ന് രണ്ട് റിയാലിന് മുകളിലേക്ക് സൗദിയിൽ തന്നെ പെട്രോളിെൻറ വില ഉയർന്നിരുന്നു. രണ്ട് മൂന്ന് തവണ വില ഉയർന്നപ്പോഴേക്കും രാജാവിെൻറ നേരിട്ടുള്ള ഇടപെടൽ അതിന് തടയിടുകയായിരുന്നു. രാജ്യത്തിെൻറ സമ്പദ് ഘടനയെ ശക്തമായി കാത്തുവെക്കുേമ്പാഴും ജനങ്ങൾക്ക്​ അതിഭാരമായി മാറാതെ അതിനെ കൈകാര്യം ചെയ്യാനുള്ള ഭരണകൂടത്തിെൻറ ശ്രദ്ധ ഏറെ അഭിനന്ദനാർഹമായി മാറുകയാണ്​"

Saudi Arabia aims to balance oil prices

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories