---
title: "ഒമാനിൽ പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍"
english_title: "Expatriate Malayali died in his sleep in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66836/expatriate-malayali-died-in-his-sleep-in-oman"
published_at: "2022-09-07T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318dad0219af_Untitled-1.jpg"
keywords: []
---

# ഒമാനിൽ പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍

> **Lead Summary:** **മസ്‍കത്ത് : **പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനിലെ സലാലയിൽ നിര്യാതനായി. ആറന്മുള - ആറാട്ടുപുഴ നെല്ലിക്കൽ ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ് ആണ് സലാലയിലെ സദയിലുള്ള താമസ സ്ഥലത്ത് മരണപ്പെട്ടത്.

## Article Content

**മസ്‍കത്ത് : **പത്തനംതിട്ട സ്വദേശിയായ പ്രവാസി ഒമാനിലെ സലാലയിൽ നിര്യാതനായി. ആറന്മുള - ആറാട്ടുപുഴ നെല്ലിക്കൽ ആശാരിയാത്ത് ജ്യോതി വില്ലയിൽ തമ്പി എന്ന ജോർജ് തോമസ് ആണ് സലാലയിലെ സദയിലുള്ള താമസ സ്ഥലത്ത് മരണപ്പെട്ടത്.

രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സലാലയിലെ ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്ത് വരികയാണ്.

ഭാര്യ - ജെസ്സി, മക്കൾ - ഷെറിൻ, നിബിൻ, മരുമകൻ - അലക്‌സ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ട് പൊകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66836/expatriate-malayali-died-in-his-sleep-in-oman)