ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം പ്രഖ്യാക്കും

ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം പ്രഖ്യാക്കും
Oct 22, 2021 10:49 PM | By Shalu Priya

സൗദി അറേബ്യ : ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (ministry of external affairs) അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ (covid precautions) പാലിച്ചാകും ഇത്തവണത്തെ തീര്‍ത്ഥാടനം. രണ്ട് വാക്സിനും എടുത്തവര്‍ക്ക് (vaccinated) മാത്രമാകും ഹജ്ജ് യാത്രക്ക് അനുമതി നൽകുക എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അടുത്ത മാസം ആദ്യവാര‍ത്തിലാകും ഹജ്ജ് യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

അടുത്ത വര്‍ഷത്തെ ഹജ്ജിനായുള്ള എല്ലാ നടപടികളും പൂര്‍ണമായും ഡിജിറ്റലായിരിക്കുമെന്ന് നടപടികള്‍ വിശദീകരിക്കവെ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി വെള്ളിയാഴ്‍ച അറിയിച്ചു.

നവംബര്‍ ആദ്യവാരം മാര്‍ഗരേഖ പുറത്തിറക്കുന്നതിനൊപ്പം ഓണ്‍ലൈന്‍ അപേക്ഷയ്‍ക്കുള്ള നടപടിക്രമങ്ങളും ആരംഭിക്കും. ഇന്ത്യന്‍, സൗദി സര്‍ക്കാറുകളുടെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമാണ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍ ഒപ്പമില്ലാതെ (മഹ്റം) 2020, 2021 വര്‍ഷങ്ങളില്‍ മൂവായിരത്തിലധികം സ്‍ത്രീകള്‍ ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്ക് 2022ല്‍ ഹജ്ജ് ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ അവരുടെ അപേക്ഷകള്‍ പരിഗണിക്കും.

മഹ്റം ആവശ്യമില്ലാത്ത വിഭാഗത്തില്‍ മറ്റ് സ്‍ത്രീകള്‍ക്ക് ഇത്തവണയും അപേക്ഷിക്കാനുമാവുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ അപേക്ഷിക്കുന്നവരെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കി നേരിട്ട് അവസരം നല്‍കും.

The guidelines for the Hajj pilgrimage will be announced next month

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories