വിദ്വേഷ പ്രചരണം; മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

വിദ്വേഷ പ്രചരണം; മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
Oct 22, 2021 10:57 PM | By Shalu Priya

അബുദാബി : യുഎഇയില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ഒരു മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് (detention of a media person) ചെയ്യാന്‍ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ (Federal Public Prosecution, UAE) ഉത്തരവിട്ടു.

ഈ സംഭവത്തില്‍ കുറ്റാരോപിതരായ മറ്റുള്ളവരെ മോചിപ്പിക്കാനും നിര്‍ദേശം നല്‍കിയിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയും ഇറാഖും തമ്മില്‍ നടന്ന ലോകകപ്പ് യോഗ്യതാ ഫുട്‍ബോള്‍ മത്സരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുവെന്നാണ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മാധ്യമ പ്രവര്‍ത്തകന്റെ അപകീര്‍ത്തിപരമായ സംസാരം വ്യക്തമാക്കുന്ന ചില വീഡിയോ ക്ലിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അബുദാബിയിലെ മാധ്യമ സ്ഥാപനം മൂന്ന് പേരെ പിരിച്ചുവിട്ടിരുന്നു.

മാധ്യമ ധാര്‍മികത ലംഘിച്ചതിനും ജോലിയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചതിനുമാണ് നടപടിയെടുത്തത്. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

Order to arrest journalist

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories