---
title: "വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു "
english_title: "A native of Vadakara passed away in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66949/a-native-of-vadakara-passed-away-in-bahrain"
published_at: "2022-09-08T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a1d02521a6_Untitled-1.jpg"
keywords: []
---

# വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു 

> **Lead Summary:** **ബഹ്റൈൻ : **പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വടകര കോട്ടപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോട്ടപ്പള്ളിപുതിയോട്ടിൻ കാട്ടിൽ അബ്ദുൽ കരീം 51 ആണ് മരിച്ചത്.

## Article Content

**ബഹ്റൈൻ : **പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന വടകര കോട്ടപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോട്ടപ്പള്ളിപുതിയോട്ടിൻ കാട്ടിൽ അബ്ദുൽ കരീം 51 ആണ് മരിച്ചത്.

അൽ ബസ്തകി ക്ലിയറിങ് കമ്പനിയിൽ ജീവനക്കാരൻ ആയിരുന്ന ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചത്.

ഭാര്യ പികെ റസീന. മക്കൾ റഫ്ന, ഫസ്ന, ഫാത്തിമ. ജാമാതാവ് നജീബ് കടമേരി, സഹോദരങ്ങൾ ബഷീർ ബഹ്റൈൻ, ജമീല, റംല.

മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെഎംസിസി മയ്യത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66949/a-native-of-vadakara-passed-away-in-bahrain)