---
title: "കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു"
english_title: "It has been confirmed that the person killed at the workplace in Kuwait is an Indian"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66992/it-has-been-confirmed-that-the-person-killed-at-the-workplace-in-kuwait-is-an-indian"
published_at: "2022-09-09T09:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631abbb12b237_death.jpg"
keywords: []
---

# കുവൈത്തിലെ ജോലി സ്ഥലത്ത് കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിലെ സബാഹ് അല്‍ അഹ്‍മദില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സബാഹ് അല്‍ അഹ്‍മദിലെ മരുഭൂമിയിലുള്ള ഒരു ഫാമിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയതെന്ന് കുവൈത്തി മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.

കണ്ടെടുക്കുന്ന സമയത്ത് മൃതദേഹത്തിലെ വസ്‍ത്രങ്ങള്‍ രക്തത്തില്‍ കുളിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളുമുണ്ടായിരുന്നെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66992/it-has-been-confirmed-that-the-person-killed-at-the-workplace-in-kuwait-is-an-indian)