---
title: "പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Malayali youth died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66995/expatriate-malayali-youth-died-due-to-heart-attack"
published_at: "2022-09-09T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631abca7849dd_Untitled-1.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **അബുദാബി : **മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ദീന്റെ മകന്‍ സിയാദ് ആണ് മരിച്ചത്.

## Article Content

**അബുദാബി : **മലയാളി യുവാവ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം ഒതുക്കുങ്ങല്‍ മഞ്ഞക്കണ്ടന്‍ സൈനുദ്ദീന്റെ മകന്‍ സിയാദ് ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി താമസ സ്ഥലത്തിന് സമീപം നടക്കാന്‍ പോയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

പത്ത് വര്‍ഷത്തോളമായി അബുദാബിയിലുള്ള അദ്ദേഹം മസാര്‍ സൊല്യൂഷന്‍സ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.

ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.

മാതാവ് - ജമീല. ഭാര്യ - ജസീല. മക്കള്‍ - ഫര്‍ഹാന്‍, അമാന്‍. സഹോദരങ്ങള്‍ - മാസ്‍നിയ, മുഹ്‍സിന, ഫാത്തിമ ഫിദ, സൈഫുദ്ദീന്‍ കുഴിപ്പുറം, മുര്‍ഷിദ് മങ്ങാട്ടുപുലം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേങ്ങര മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66995/expatriate-malayali-youth-died-due-to-heart-attack)