മലയാളിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സൗദി പൗരന് കോടതി ശിക്ഷ വിധിച്ചു

 മലയാളിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സൗദി പൗരന് കോടതി ശിക്ഷ വിധിച്ചു
Sep 20, 2021 09:32 AM | By Truevision Admin

റിയാദ് : റിയാദ് പ്രവിശ്യയിലെ വാദി ദവാസിറില്‍ മലയാളിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ച സൗദി പൗരന് ഏഴുവര്‍ഷം തടവും പിഴയും സൗദി ശരീഅ കോടതി വിധിച്ചു.

വെടിവെക്കാനുപയോഗിച്ച ആയുധം കണ്ടുകെട്ടും. പ്രതി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന പരമാവധി ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

വാദി ദവാസിറില്‍ പെട്രോള്‍ പമ്പിലെത്തിയ സൗദി പൗരന്‍ ഫുള്‍ ടാങ്ക് എണ്ണയടിച്ച ശേഷം പണം ചോദിച്ചപ്പോഴാണ്, ജീവനക്കാരനായ കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനെതിരെ വെടിയുതിര്‍ത്തത്.

ഓഗസ്റ്റ് 12ന് പുലര്‍ച്ചെ ആറു മണിക്കാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. പിക്കപ്പ് വാഹനത്തിലെത്തിയ സൗദി പൗരന്‍ ആവശ്യപ്പെട്ടതനുസരിച്ച് മുഹമ്മദ് ഫുള്‍ ടാങ്ക് എണ്ണ അടിച്ചു.

പണം നല്‍കാതെ പോകാന്‍ ശ്രമിച്ചപ്പോള്‍ പിക്കപ്പിനടുത്തേക്ക് ചെന്ന മുഹമ്മദിനെ തള്ളിയിട്ട് കടന്നുകളഞ്ഞ ഇദ്ദേഹം വാഹനമോടിച്ചുപോയ ഇദ്ദേഹം തിരികെ വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.

തുടയില്‍ വെടിയേറ്റ ഇദ്ദേഹത്തെ വാദി ദിവാസിറിലെ മിലിറ്ററി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ മുഹമ്മദ് സുഖം പ്രാപിച്ചു.

A Saudi man has been sentenced to life in prison for shooting and injuring a Malayalee

Next TV

Related Stories
സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

Oct 13, 2021 07:49 PM

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു

സൗദിയില്‍ വാഹനാപകടം; പ്രവാസികളായ അമ്മയും മകളും മരിച്ചു...

Read More >>
സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

Oct 12, 2021 09:22 PM

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു

സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന പ്രവാസി...

Read More >>
സൗദിയിലെ  ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

Oct 12, 2021 07:25 AM

സൗദിയിലെ ഇന്ത്യന്‍ സ്കൂളിലേക്ക് വിവിധ തസ്തികകളില്‍ ഇന്ത്യയില്‍ നിന്ന് നിയമനം

ടീച്ചിങ്, സപ്പോര്‍ട്ടിങ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഒഴിവുകളുടെ എണ്ണവും യോഗ്യതളും ഉള്‍പ്പെടെയുള്ള വിശദ...

Read More >>
സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

Oct 11, 2021 07:55 PM

സൗദി അറേബ്യയിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു

എന്നാൽ എണ്ണ വിലയിൽ വരുത്തുന്ന ഈ മാറ്റം ഉപഭോക്താക്കളെ ബാധിക്കില്ല. ജൂലൈയിൽ നിശ്ചയിച്ച അതേ വിലയാണ് ഇനിയൊരു തീരുമാനമുണ്ടാകും വരെ ഉപഭോക്താക്കൾ...

Read More >>
 നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

Oct 8, 2021 08:03 PM

നിയമവിരുദ്ധമായി മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

നിയമവിരുദ്ധമായി മാനുകളെ സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത് നടത്തുകയും ചെയ്ത യെമന്‍ സ്വദേശി സൗദി അറേബ്യയില്‍ ...

Read More >>
മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

Oct 8, 2021 07:40 AM

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന് തീപിടിച്ചു

മലയാളികളുൾപ്പടെയുള്ള യാത്രക്കാരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് വന്ന ബസിന്...

Read More >>
Top Stories