കോവിഡ് അയഞ്ഞു, നിയന്ത്രണങ്ങളും; ഇളവുകൾ 3 മുതൽ

കോവിഡ് അയഞ്ഞു, നിയന്ത്രണങ്ങളും; ഇളവുകൾ 3 മുതൽ
Oct 1, 2021 03:08 PM | By Shalu Priya

ദോഹ : ഖത്തറിൽ ഞായർ മുതൽ പൊതുസ്ഥലങ്ങളിലെ കൂടുതൽ ഇടങ്ങളിൽ മാസ്‌ക് നിർബന്ധമില്ല. നാലാം ഘട്ട ഇളവുകൾക്ക് ഈ മാസം 3ന് തുടക്കമാകും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചത്.

ഇളവുകൾ 

 • തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമില്ല. അതേസമയം അടഞ്ഞ പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, ആശുപത്രികൾ, പ്രദർശന വേദികൾ, ഇവന്റുകൾ, പള്ളികൾ, സർവകലാശാലകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ മാസ്‌ക് നിർബന്ധം. തുറന്ന സ്ഥലത്ത് ഉപഭോക്താക്കളുമായി സമ്പർക്കം പുലർത്തുന്ന ജോലിക്കാർ മാസ്‌ക് ധരിക്കണം.
 • വീടിനു പുറത്തിറങ്ങുമ്പോൾ ഫോണിൽ ഇഹ്‌തെറാസ് ആപ് ആക്ടിവേറ്റാകണം.
 • സർക്കാർ, സ്വകാര്യ മേഖലകളിൽ എല്ലാ ജീവനക്കാരും ഓഫിസിലെത്തണം. ഓഫിസ് യോഗങ്ങളിൽ 30 പേർക്ക് പങ്കെടുക്കാം. അംഗങ്ങൾ കൂടിയാൽ യോഗം ഓൺലൈൻ ആക്കാം.
 • സർക്കാർ, സ്വകാര്യ മേഖലയിൽ വാക്‌സിനെടുക്കാത്ത ജീവനക്കാർക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന തുടരും. വാക്‌സീനെടുക്കുന്നതിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് വ്യവസ്ഥ ബാധകമല്ല.
 • പള്ളികളിൽ പ്രതിദിന, വെള്ളിയാഴ്ച പ്രാർഥന തുടരും. കുട്ടികൾക്കും പ്രവേശിക്കാം. അംഗശുദ്ധി വരുത്തുന്നയിടങ്ങളും ശുചിമുറികളും തുറക്കാം (ഔഖാഫ് ഇസ്‌ലാമിക മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം). ഞായറാഴ്ച മുതല്‍ പ്രാര്‍ഥനാ സമയങ്ങളില്‍ അകലം പാലിക്കേണ്ട. അതേസമയം വെള്ളിയാഴ്ചകളിലെ പ്രഭാഷണത്തിനിടെ ഒരു മീറ്റര്‍ അകലം നിര്‍ബന്ധം. മാസ്‌ക് വേണം. അധികം തിരക്കില്ലാത്ത മേഖലകളിലെ പള്ളികളില്‍ ശുചിമുറികളും അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും തുറക്കാം. പള്ളികളിലെ പ്രവേശന കവാടങ്ങളില്‍ ഇഹ്‌തെറാസ് കാണിക്കണം. നമസ്‌കാര പായ സ്വന്തമായി കൊണ്ടു വരികയും വേണം.
 • വാക്‌സിനേഷൻ പൂർത്തിയാക്കിയ 30 പേർക്ക് വീടുകൾക്കും മജ്‌ലിസുകൾക്കുമുള്ളിൽ ഒത്തുചേരാം. ഇവരിൽ 5 പേർ മാത്രമേ വാക്‌സീനെടുക്കാത്തവരോ ഭാഗികമായി വാക്‌സിനെടുത്തവരോ ആകാൻ പാടുള്ളു. പുറത്ത് 50 പേർക്ക് ഒത്തുചേരാം. ഇവരിൽ 10 പേർ മാത്രമേ വാക്‌സിനെടുക്കാത്ത അല്ലെങ്കിൽ വാക്‌സിനേഷൻ പൂർത്തിയാക്കാത്തവരാകാൻ പാടുളളു.
 • ഹോട്ടലുകളിൽ മാത്രമല്ല പുറത്തുളള ഹാളുകളിലും വിവാഹം നടത്താം. ഹാളുകളുടെ 30 ശതമാനം ശേഷിയിൽ, അതായത് പരമാവധി 250 പേർക്ക് വിവാഹങ്ങളിൽ പങ്കെടുക്കാം. ഇവരിൽ വാക്സിനെടുക്കാത്ത അല്ലെങ്കിൽ വാക്സിനേഷൻ പൂർത്തിയാക്കാത്തവരായി 20 പേർ മാത്രമേ പാടുള്ളൂ. മറ്റെല്ലാവരും വാക്‌സിനേഷൻ എടുത്തവരാകണം.
 • പുറത്തെ ഹാളുകളിൽ പകുതി ശേഷിയിൽ, പരമാവധി 400 പേർക്ക് പങ്കെടുക്കാം. ഇവരിൽ വാക്സിനെടുക്കാത്ത അല്ലെങ്കിൽ ഭാഗികമായി വാക്സിനെടുത്ത 50 പേർ മാത്രമേ പാടുള്ളൂ. വാക്‌സിനെടുക്കാത്തവരിൽ ആറു വയസ്സിന് മുകളിലുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുക്കണമെങ്കിൽ അംഗീകൃത കേന്ദ്രത്തിൽ റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. ∙
 • പബ്ലിക് പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ പരമാവധി 30 പേർക്കും ഒരേ കുടുംബത്തിലെ അംഗങ്ങൾക്കും ഒത്തുകൂടാം. കളിക്കളങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പ്രവർത്തിക്കും. ഇവിടങ്ങളിൽ നടത്തം, ഓട്ടം, സൈക്കിൾ സവാരി എന്നിവയും ആകാം. പാർക്കുകളിലെ ശൗചാലയങ്ങളും തുറക്കാം.
 • വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാലു പേരിൽ കൂടാൻ പാടില്ല. ബസുകളിൽ 75 ശതമാനത്തിലധികം യാത്രക്കാർ പാടില്ല യാത്രക്കാർ കോവിഡ് മുൻകരുതലെടുക്കണം.
 • ദോഹ മെട്രോയ്ക്കും കർവ ബസുകൾക്കും വാരാന്ത്യങ്ങളിലുൾപ്പെടെ 75% ശേഷിയിൽ സർവീസ് നടത്താം. യാത്രയിൽ ഭക്ഷണപാനീയങ്ങൾ അനുവദിക്കില്ല. മെട്രോ, ബസ് സ്റ്റേഷനുകളിൽ പുകവലിക്കുന്ന ഇടങ്ങളും തുറക്കില്ല.
 • ഡ്രൈവിങ് സ്‌കൂളുകൾക്ക് ട്രെയിനികളിൽ 75 ശതമാനമോ അതിൽ അധികമോ പേർ വാക്‌സിനേഷൻ പൂർത്തിയാക്കിയവരാണെങ്കിൽ പൂർണശേഷിയിൽ പ്രവർത്തിക്കാം. എന്നാൽ ഇവരുടെ എണ്ണം 75 ശതമാനത്തിൽ കുറവാണെങ്കിൽ 75% ശേഷിയിലേ പ്രവർത്തനം പാടുളളൂ. വാക്‌സിനെടുക്കാത്തവരും ഭാഗികമായി വാക്‌സിനെടുത്തവരുമായ ട്രെയിനികൾക്ക് റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. എല്ലാ പരിശീലകരും വാക്സിനെടുത്തിരിക്കണം.
 • സിനിമ തിയറ്ററുകളുടെ പ്രവർത്തനശേഷി 75 ശതമാനമാക്കി ഉയർത്തി. കാണികളിൽ 75% പേരും വാക്‌സിനെടുത്തവരാകണം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശിക്കാം.
 • വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കും 75 % ശേഷിയിൽ തുടരാം. 75 % ട്രെയിനികളും മുഴുവൻ ജീവനക്കാരും രണ്ടു ഡോസ് വാക്‌സിനെടുത്തവരാകണം. എടുക്കാത്തവർക്ക് പ്രതിവാര റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധം. ∙
 • നഴ്‌സറികൾക്ക് 75 % ശേഷിയിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും വാക്‌സിനേഷൻ എടുത്തിരിക്കണം. ∙ ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രങ്ങളിൽ ഒരു സെഷനിൽ അഞ്ചിൽ കൂടുതൽ വിദ്യാർഥികൾ പാടില്ല.
 • മ്യൂസിയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും പൂർണതോതിൽ പ്രവർത്തിക്കാം. ∙ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രഫഷനൽ കായിക പരിശീലനങ്ങൾ തുടരാം. അമച്വർ (18ൽ താഴെയുള്ളവർ) പരിശീലനങ്ങളിൽ ഔട്ഡോറിൽ വാക്സിനെടുത്ത 40 പേർക്കും ഇൻഡോറിൽ 30 പേർക്കും പരിശീലനം നടത്താം. കാണികളെ അനുവദിക്കില്ല.
 • സ്വകാര്യ ക്ലബ്ബുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുമ്പോൾ ഔട്‌ഡോറിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ 35 പേർക്കും ഇൻഡോറിൽ 25 പേർക്കും മാത്രമാണ് അനുമതി.
 • പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രാദേശിക, രാജ്യാന്തര ടൂർണമെന്റുകൾ നടത്താം. ഔട്ഡോറിൽ 75 ശതമാനത്തിൽ കൂടുതൽ കാണികൾ പാടില്ല. ഇൻഡോറിൽ 50% കാണികൾക്കാണ് അനുമതി. ഇവരിൽ 90% പേരും വാക്‌സിനെടുത്തവരാകണം.
 • പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രദർശനങ്ങൾ, ഇവന്റുകൾ എന്നിവ നടത്താം. തുറന്ന സ്ഥലങ്ങളിൽ 75 % പേർക്ക് അനുമതി. ഇൻഡോറിൽ 50 % പേർക്കും പങ്കെടുക്കാം. അകം, പുറം വേദികളിൽ പങ്കെടുക്കുന്നവരിൽ 90 % പേരും വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം.
 • പങ്കെടുക്കുന്നവരുടെ എണ്ണം ഔട്ഡോറിൽ 1,000, ഇൻഡോറിൽ അഞ്ഞൂറിൽ കൂടുതലെങ്കിൽ ഇവന്റ് നടത്താൻ പൊതുജനാരോഗ്യമന്ത്രാലയം അനുമതി വേണം.
 • ഷോപ്പിങ് മാളുകൾക്ക് പൂർണ ശേഷയിൽ പ്രവർത്തിക്കാം. കുട്ടികൾക്ക് പ്രവേശിക്കാം. മാളുകളിലെ ഫുഡ് കോർട്ടുകൾ, പ്രാർഥനാ ഹാളുകൾ, വസ്ത്രം മാറുന്ന മുറികൾ എന്നിവയ്ക്ക് 50% ശേഷിയിൽ പ്രവർത്തിക്കാം. ഓരോ ഷോപ്പുകളുടെ അകത്തും ഒരേസമയം എത്രപേർക്ക് പ്രവേശിക്കാമെന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകൾ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിക്കും.
 • ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള റസ്റ്ററന്റുകൾക്ക് ഇൻഡോറിൽ 75 ശതമാനത്തിലും ഔട്ഡോറിൽ പൂർണതോതിലും പ്രവർത്തിക്കാം. മറ്റുളളവയ്ക്ക് ഔട്ഡോറിൽ 50 %, ഇൻഡോറിൽ 40% ശേഷിയിലും പ്രവർത്തിക്കാം. ഉപഭോക്താക്കളിൽ മുഴുവൻ പേരും വാക്‌സിനെടുത്തവരാകണം. 12 വയസ്സിൽ താഴെയുള്ളവർക്ക് കുടുംബങ്ങൾക്കൊപ്പം മാത്രമാണ് പ്രവേശനം.
 • ബോട്ടുകൾ, നൗകകൾ എന്നിവിടങ്ങളിലെ ജീവനക്കാരെല്ലാം വാക്സിനേഷൻ പൂർത്തിയാക്കണം. 50% ശേഷിയിൽ സർവീസ് നടത്താം. യാത്രക്കാരിൽ വാക്സിനെടുത്ത പരമാവധി 40 പേരും വാക്സിനെടുക്കാത്ത അല്ലെങ്കിൽ വാക്സിനേഷൻ പൂർത്തിയാക്കാത്ത 5 പേരും മാത്രമേ പാടുള്ളു.
 • സൂഖുകൾക്ക് പൂർണശേഷിയിൽ പ്രവർത്തിക്കാം. ഹോൾസെയിൽ മാർക്കറ്റുകൾക്ക് 75% ശേഷിയിലും പ്രവർത്തിക്കാം. കുട്ടികൾക്കും പ്രവേശിക്കാം.
 • ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയ്ക്ക് 75% ശേഷിയിൽ പ്രവർത്തിക്കാം. ജീവനക്കാരെല്ലാം വാക്സീനെടുത്തവരാകണം. ഒരേ സമയം രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സേവനം പാടില്ല. ഉപഭോക്താക്കളും വാക്‌സിനെടുത്തവരാകണം.
 • അമ്യൂസ്‌മെന്റ് പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവയ്ക്ക് 75 % ശേഷിയിൽ ഔട്ഡോറിലും 50 % ശേഷിയിൽ ഇൻഡോറിലും പ്രവർത്തിക്കാം. സന്ദർശകരിൽ 75% പേരും വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം. 12 വയസ്സിൽ താഴെയുളളവർക്കും പ്രവേശിക്കാം. വാക്സീനെടുക്കാത്ത അല്ലെങ്കിൽ വാക്സിനേഷൻ പൂർത്തിയാക്കാത്ത 25 ശതമാനത്തിലാകണം കുട്ടികളെ ഉൾപ്പെടുത്താൻ.
 • നീന്തൽ കുളങ്ങൾ, വാട്ടർ പാർക്കുകൾ എന്നിവയ്ക്ക് ഔട്ഡോറിൽ 75 %, ഇൻഡോറിൽ 50 % ശേഷിയിലും പ്രവർത്തിക്കാം. വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പ്രവേശനം. കുട്ടികൾക്കു പ്രവേശിക്കാം.
 • ഹെൽത്ത് ക്ലബ്ബുകൾ, സ്പാ, ജിം, മസാജ് സേവനങ്ങൾ, സോന, ജക്കൂസി സേവനങ്ങൾ, മൊറോക്കൻ-തുർക്കിഷ് ബാത്ത് എന്നിവയ്ക്ക് 75 % ശേഷിയിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും വാക്‌സിനെടുത്തവരാകണം.
 • എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്കും പൂർണശേഷിയിൽ പ്രവർത്തിക്കാം. എല്ലാ ജീവനക്കാരും വാക്‌സിനേഷൻ പൂർത്തിയാക്കിയവരാകണം.
 • ക്ലീനിങ്, ആതിഥേയ മേഖലയിലുള്ള കമ്പനികൾക്ക് പ്രവർത്തന സമയങ്ങളിൽ പൂർണതോതിൽ സേവനം നൽകാം. എന്നാൽ വാക്സീൻ എടുത്ത ജീവനക്കാരെ മാത്രമേ ജോലി ഏൽപ്പിക്കാവൂ. ∙ വീടുകളിൽ സേവനം നൽകുമ്പോഴും വാക്സീനെടുത്ത ജീവനക്കാരെ വേണം നിയോഗിക്കാൻ.

covid loose, restraints; Exemptions from 3 p.m.

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories