---
title: "പട്ടാപ്പകല്‍ പ്രവാസിയെ സ്വദേശി കുത്തിക്കൊലപ്പെടുത്തി"
english_title: "In broad daylight, the resident stabbed the expatriate to death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67204/in-broad-daylight-the-resident-stabbed-the-expatriate-to-death"
published_at: "2022-09-10T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631be3ef00dd4_police.jpg"
keywords: []
---

# പട്ടാപ്പകല്‍ പ്രവാസിയെ സ്വദേശി കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ പട്ടാപ്പകല്‍ വിദേശിയെ സ്വദേശി പൗരന്‍ കുത്തിക്കൊലപ്പെടുത്തി. റിയാദില്‍ പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് സിറിയക്കാരനെ സ്വദേശി പൗരന്‍ ആക്രമിച്ചത്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ പട്ടാപ്പകല്‍ വിദേശിയെ സ്വദേശി പൗരന്‍ കുത്തിക്കൊലപ്പെടുത്തി. റിയാദില്‍ പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് സിറിയക്കാരനെ സ്വദേശി പൗരന്‍ ആക്രമിച്ചത്.

റിയാദ് പ്രവിശ്യയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനത്തില്‍ കയറി സിറിയക്കാരനായ ഡ്രൈവറെ സ്വദേശി ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ട്രക്കിനുള്ളില്‍ കയറിയ സ്വദേശി വിദേശിയെ ആക്രമിച്ചു. തുടര്‍ന്ന് സിറിയക്കാരന്‍ മറുവശത്തെ ഡോര്‍ വഴി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ സ്വദേശി ഇയാളെ തുടര്‍ച്ചയായി കുത്തുകയായിരുന്നു.

ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67204/in-broad-daylight-the-resident-stabbed-the-expatriate-to-death)