---
title: "ഖത്തറിലേക്ക് 20 പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ "
english_title: "Air India with 20 new services to Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67408/air-india-with-20-new-services-to-qatar"
published_at: "2022-09-10T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631cc5715f910_air_india.jpg"
keywords: []
---

# ഖത്തറിലേക്ക് 20 പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ 

> **Lead Summary:** **ദോഹ : **ഒക്‌ടോബര്‍ 30 മുതല്‍ 3 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്.

## Article Content

**ദോഹ : **ഒക്‌ടോബര്‍ 30 മുതല്‍ 3 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഖത്തറിലേക്ക് 20 പുതിയ പ്രതിവാര സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. മുംബൈ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളില്‍ നിന്നാണ് ദോഹയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടങ്ങുന്നത്.

മുംബൈ 13, ഹൈദരാബാദ് 4, ചെന്നൈ 3 എന്നിങ്ങനെയാണ് സര്‍വീസുകൾ. ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള നിലവിലെ സര്‍വീസുകള്‍ക്ക് പുറമെയാണിത്.

കഴിഞ്ഞ ദിവസം ഒക്‌ടോബര്‍ 30 മുതല്‍ ഹൈദരാബാദില്‍ നിന്ന് ദോഹയിലേയ്ക്ക് ഇന്‍ഡിഗോയും പുതിയ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തിയാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67408/air-india-with-20-new-services-to-qatar)