---
title: "സൗദി അറേബ്യയില്‍ ബസപകടം; 14 പേര്‍ക്ക് പരിക്ക്"
english_title: "Bus accident in Saudi Arabia; 14 people were injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67415/bus-accident-in-saudi-arabia-14-people-were-injured"
published_at: "2022-09-10T23:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631cd47098d08_accident.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ബസപകടം; 14 പേര്‍ക്ക് പരിക്ക്

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ ബുറൈദയില്‍ സ്വകാര്യ കമ്പനി കോമ്പൗണ്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്കേറ്റു.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ ബുറൈദയില്‍ സ്വകാര്യ കമ്പനി കോമ്പൗണ്ടില്‍ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ പരിക്കേറ്റവരെ സ്വീകരിക്കാന്‍ ആശുപത്രിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകും മുഴുവന്‍ മെഡിക്കല്‍ ജീവനക്കാരെയും വിളിച്ചുവരുത്തി എല്ലാ വിഭാഗങ്ങളും സജ്ജമാക്കുകയും ചെയ്തു.

പരിക്കേറ്റ 11 പേരെ ഉയൂനുല്‍ജവാ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. രണ്ടു പേരെ വിഗദ്ധ ചികിത്സക്കായി റഫറല്‍ ആശുപത്രികളിലേക്ക് മാറ്റി. പ്രാഥമിക പരിശോധനകള്‍ക്കും ചികിത്സക്കും ശേഷം ഒരാള്‍ ആശുപത്രി വിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67415/bus-accident-in-saudi-arabia-14-people-were-injured)