---
title: "പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകള്‍ പിടികൂടി"
english_title: "Prohibited cigarettes seized from residence for expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67433/prohibited-cigarettes-seized-from-residence-for-expatriates"
published_at: "2022-09-11T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631d37d9b4e64_custums.jpg"
keywords: []
---

# പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകള്‍ പിടികൂടി

> **Lead Summary:** **മസ്‌കറ്റ്:** പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ നിന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നിരോധിത സിഗരറ്റുകള്‍ പിടികൂടി.

## Article Content

**മസ്‌കറ്റ്:** പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ നിന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നിരോധിത സിഗരറ്റുകള്‍ പിടികൂടി.

നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം പ്രവാസികള്‍ക്കുള്ള ഒരു താമസസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

മറ്റൊരു സംഭവത്തില്‍ അല്‍ ബത്തിനാ എക്‌സ്പ്രസ്വേയില്‍ നിര്‍ത്തിയിട്ട വാഹനവും പരിശോധിച്ചു. ഇവിടങ്ങളില്‍ നിന്നും നിരോധിത സിഗരറ്റുകള്‍ പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67433/prohibited-cigarettes-seized-from-residence-for-expatriates)