---
title: "നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് പിടിയില്‍"
english_title: "Two persons who stole several vehicles have been arrested by the police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67591/two-persons-who-stole-several-vehicles-have-been-arrested-by-the-police"
published_at: "2022-09-11T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631dece409bd6_arrest.jpg"
keywords: []
---

# നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് പിടിയില്‍

> **Lead Summary:** **മസ്‌കറ്റ് : **ഒമാനില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

## Article Content

**മസ്‌കറ്റ് : **ഒമാനില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67591/two-persons-who-stole-several-vehicles-have-been-arrested-by-the-police)