---
title: "ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍"
english_title: "A two-member gang arrested for stealing from many shops in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67592/a-two-member-gang-arrested-for-stealing-from-many-shops-in-oman"
published_at: "2022-09-11T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631deec957d95_Untitled-3.jpg"
keywords: []
---

# ഒമാനില്‍ നിരവധി കടകളില്‍ മോഷണം നടത്തിയ രണ്ടംഗ സംഘം പിടിയില്‍

> **Lead Summary:** **മസ്‍കത്ത് : **ഒമാനില്‍ നിരവധി കടകളില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

## Article Content

**മസ്‍കത്ത് : **ഒമാനില്‍ നിരവധി കടകളില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

നിരവധി കടകളില്‍ നിന്ന് ഇവര്‍ പണവും മറ്റ് സാധനങ്ങളും കൊള്ളയടിച്ചതായി നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. രണ്ട് പേര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്.

അതേസമയം ഒമാനില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നു തന്നെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67592/a-two-member-gang-arrested-for-stealing-from-many-shops-in-oman)