---
title: "സൗദി ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു"
english_title: "Saudi National Day; Holiday declared for private sector"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/67790/saudi-national-day-holiday-declared-for-private-sector"
published_at: "2022-09-12T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f124c9e784_SOUDI.jpg"
keywords: []
---

# സൗദി ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23 (വെള്ളി) അവധി ആയിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും സെപ്തംബര്‍ 23 (വെള്ളി) അവധി ആയിരിക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

അന്ന് വാരാന്ത്യ അവധി ദിനം ആയതിനാല്‍ മറ്റൊരു ദിവസം അവധി നല്‍കണം. ബദല്‍ അവധി വാരാന്ത്യ അവധി ദിവസത്തിന്റെ തൊട്ടു മുമ്പുള്ള ദിവസമോ തൊട്ടടുത്ത ദിവസമോ ആകാം. ഈ വര്‍ഷം വ്യാഴാഴ്ചയോ ശനിയാഴ്ചയോ അവധി നല്‍കിയിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/67790/saudi-national-day-holiday-declared-for-private-sector)