---
title: "വളയം സ്വദേശി പ്രവാസി ദുബായിൽ മരിച്ചു "
english_title: "Expatriate from Valayam died in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/68006/expatriate-from-valayam-died-in-dubai"
published_at: "2022-09-13T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320561c391c3_ismayil__death_uae.jpg"
keywords: []
---

# വളയം സ്വദേശി പ്രവാസി ദുബായിൽ മരിച്ചു 

> **Lead Summary:** **യുഎഇ : **കോഴിക്കോട് വളയം ചെറുമോത്ത് സ്വദേശി പ്രവാസി ദുബായിൽ മരിച്ചു. വളയം ചെറുമോത്ത് പള്ളിമുക്കിലെ പുതുക്കുടി ഇസ്മയിൽ ആണ് മരിച്ചത്.

## Article Content

**യുഎഇ : **കോഴിക്കോട് വളയം ചെറുമോത്ത് സ്വദേശി പ്രവാസി ദുബായിൽ മരിച്ചു. വളയം ചെറുമോത്ത് പള്ളിമുക്കിലെ പുതുക്കുടി ഇസ്മയിൽ ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ ദേരയിലെ കെ എം സി സി പാസ്പോർട് ഓഫീസിന് സമീപത്തെ ഫ്ലാറ്റിലെ പത്താം നിലയിലെ താമസസ്ഥലത്ത് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

മൃതദേഹം ദുബായ് പൊലീസ് ഹെഡ് കോട്ടേഴ്സിലേക്ക് മാറ്റി. മൃതദേഹം ദുബായിൽ തന്നെ ഖബറടക്കും. കെ.എം. സി. സി വനിതാ വിഭാഗം ഓർഗനൈസിംഗ് സെക്രട്ടറി സെറീനയാണ് ഭാര്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/68006/expatriate-from-valayam-died-in-dubai)