---
title: "വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു"
english_title: "Teacher dies in car accident in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/68078/teacher-dies-in-car-accident-in-oman"
published_at: "2022-09-13T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63209fc3e2cd2_death.jpg"
keywords: []
---

# വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു

> **Lead Summary:** **മസ്‌കറ്റ്: **ഒമാനില്‍ വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഫഞ്ച മേഖലയിലെ അല്‍ ഖലീല്‍ ബിന്‍ അബ്ദുല്ല സ്‌കൂള്‍ ഫോര്‍ ബേസിക് എജ്യൂക്കേഷനിലെ കണക്ക് അധ്യാപകനായ ഇസ്സ അല്‍ ഹബീബ് അല്‍ ആഷി ആണ് വാഹനമിടിച്ച് മരിച്ചത്.

## Article Content

**മസ്‌കറ്റ്: **ഒമാനില്‍ വാഹനാപകടത്തില്‍ അധ്യാപകന്‍ മരിച്ചു. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഫഞ്ച മേഖലയിലെ അല്‍ ഖലീല്‍ ബിന്‍ അബ്ദുല്ല സ്‌കൂള്‍ ഫോര്‍ ബേസിക് എജ്യൂക്കേഷനിലെ കണക്ക് അധ്യാപകനായ ഇസ്സ അല്‍ ഹബീബ് അല്‍ ആഷി ആണ് വാഹനമിടിച്ച് മരിച്ചത്.

അധ്യാപകന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അധ്യാപകന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ അനുശോചനം രേഖപ്പെടുത്തി.

അതേസമയം നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്റെ കണക്ക് പ്രകാരം 2021ല്‍ ഗതാഗത അപകടങ്ങളില്‍ വാഹനമിടിച്ച് നിര്‍ത്താതെ പോയ അപകടങ്ങളുടെ എണ്ണം 297 ആണ്. മൊത്തം അപകടങ്ങളുടെ 19.3 ശതമാനമാണിത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/68078/teacher-dies-in-car-accident-in-oman)