---
title: "ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് പ്രവാസി വനിത മരിച്ചു"
english_title: "A woman died after being hit by a car in front of her workplace"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/68368/a-woman-died-after-being-hit-by-a-car-in-front-of-her-workplace"
published_at: "2022-09-15T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632291ecc044a_accident.jpg"
keywords: []
---

# ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് പ്രവാസി വനിത മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് വനിത ജീവനക്കാരി മരണപ്പെട്ടു. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് സംഭവം.

## Article Content

**റിയാദ്: **സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് വനിത ജീവനക്കാരി മരണപ്പെട്ടു. പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിലാണ് സംഭവം.

ലേഡീസ് ടൈലറിംഗ് ഷോപ്പ് ജീവനക്കാരിയായ സുഡാനി വനിതയാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ സഹപ്രവർത്തകർക്കൊപ്പം കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക്കപ്പ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സഹപ്രവർത്തകരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം അവസാനമായി കാറിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് ഇവരെ പിക്കപ്പ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇവർ ദൂരേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

അപകടമുണ്ടാക്കിയ പിക്കപ്പ് പിന്നീട് സൈൻ ബോർഡിലും ഡിവൈഡറിലെ തെരുവുവിളക്കു കാലിലും ഇടിച്ച് നിന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി ചിത്രീരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/68368/a-woman-died-after-being-hit-by-a-car-in-front-of-her-workplace)