വയറിലൊളിപ്പിച്ച് കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ കടത്തിയ വിദേശിക്ക് ശിക്ഷ

വയറിലൊളിപ്പിച്ച് കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ കടത്തിയ വിദേശിക്ക് ശിക്ഷ
Sep 20, 2021 11:15 AM | By Truevision Admin

ദുബായ് : സ്വന്തം വയറിലൊളിപ്പിച്ച് കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ കടത്തിയ വിദേശിക്ക് ദുബൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. 49 വയസുകാരനായ പ്രതിക്ക് 10 വര്‍ഷം ജയില്‍ ശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ.

യുഎഇയില്‍ വില്‍പന നടത്തുകയെന്ന ലക്ഷ്യത്തോടൊയാണ് കൊക്കൈന്‍ എത്തിച്ചതെന്ന് പ്രതി പറഞ്ഞു. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്.

വിമാനത്താവളത്തില്‍ വെച്ച് ഇയാളെ കണ്ടപ്പോള്‍ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അസ്വഭാവികത തോന്നി. എന്തെങ്കിലും വെളിപ്പെടുത്താനുണ്ടോ എന്ന് കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇയാളുടെ ബാഗുകള്‍ വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ലഗേജ് പരിശോധനയ്‍ക്ക് ശേഷം ഇയാളെ എക്സ്റേ മെഷീന്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ തുടങ്ങിയപ്പോഴാണ് ശരീരത്തില്‍ 49 കൊക്കൈന്‍ ക്യാപ്‍സൂളുകള്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇവയ്‍ക്ക് ഒരു കിലോഗ്രാമോളം ഭാരമുണ്ടായിരുന്നു.

തനിക്ക് പണത്തിന് ആവശ്യമുള്ളതിനാല്‍ അത് മനസിലാക്കിയ നാട്ടിലുള്ള ഒരാള്‍ കൊക്കൈന്‍ കടത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് പ്രതി പറഞ്ഞു. 53 ക്യാപ്‍സൂളുകളാണ് കൊണ്ടുവന്നത്. നാലെണ്ണം ദുബൈ വിമാനത്താവളത്തിലെ വാഷ്‍റൂമില്‍ വെച്ച് ഉപേക്ഷിച്ചുവെന്നും പ്രതി പറഞ്ഞു.

Penalty for foreigner smuggling cocaine capsules in his stomach

Next TV

Related Stories
20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

Dec 19, 2021 11:46 AM

20 വയസ്സിൽ ദുബായിൽ, കഷ്ടപ്പാടുകൾ, പാചകക്കാരന്റെ ജോലി; ലോട്ടറിയടിച്ച റഫീഖിന്റെ ജീവിതം

സഹോദരിയുടെ വിവാഹത്തെ തുടർന്ന് നാട്ടിൽ കുറേ കടമുള്ളത് വീട്ടണം. കൂടാതെ, ഇളയ സഹോദരിമാരുടെ വിവാഹം നല്ല രീതിയിൽ കഴിച്ചുകൊടുക്കണം. എന്തെങ്കിലും ബിസിനസ്...

Read More >>
സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

Dec 17, 2021 01:14 PM

സൗദിയിലേക്ക് വരാനുള്ള കൊവിഡ് പരിശോധന; ചില വിഭാഗക്കാർക്ക് ഇളവ് അനുവദിച്ചു

രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൊവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന നിബന്ധനയിൽ നിന്ന് ചില വിഭാഗങ്ങളെ...

Read More >>
 റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

Dec 17, 2021 12:02 PM

റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും

സൗദി തലസ്ഥാന നഗരത്തിലെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന റിയാദ് മെട്രോ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് റിയാദ് റോയൽ കമ്മീഷൻ ഉപദേഷ്ടാവ്...

Read More >>
ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

Dec 17, 2021 10:40 AM

ദോഹ കോര്‍ണിഷ് റോഡ് താത്കാലികമായി അടച്ചിടും

ദോഹ കോര്‍ണിഷ് റോഡില്‍ തീയറ്റര്‍ ഇന്റര്‍സെക്ഷന്‍ മുതല്‍ ദീവാന്‍ ഇന്റര്‍സെക്ഷന്‍ വരെയുള്ള സ്ഥലത്തും റെഡ് സ്‍ട്രീറ്റിലും താത്കാലികമായി...

Read More >>
അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

Dec 16, 2021 02:45 PM

അ​നാ​ശാ​സ്യം: 19 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്​ 10 വ​ർ​ഷം ത​ട​വ്​

വീ​ട്ടു​വേ​ല​ക്കാ​രെ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ​ണം സ​മ്പാ​ദി​ച്ച 19 പേ​ര​ട​ങ്ങു​ന്ന...

Read More >>
ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

Dec 15, 2021 05:45 PM

ഒമാനില്‍ ഒമിക്രോണ്‍ വകേഭേദം സംശയിക്കുന്ന 12 കേസുകളെന്ന് ആരോഗ്യ മന്ത്രി

തീവ്രപരിചരണ വിഭാഗങ്ങളിലെ രോഗികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍, ഈ വര്‍ധനവ് പുതിയ...

Read More >>
Top Stories