---
title: "അഞ്ചു വര്ഷത്തെ ജയില് വാസത്തിന് ശേഷം മലയാളി യുവാവ് നാടാണയും "
english_title: "After five years in jail, the Malayalee youth will return"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/6909/after-five-years-in-jail-the-malayalee-youth-will-return"
published_at: "2021-10-24T10:53:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6174edfa18865_siraj.jpg"
keywords: []
---

# അഞ്ചു വര്ഷത്തെ ജയില് വാസത്തിന് ശേഷം മലയാളി യുവാവ് നാടാണയും 

> **Lead Summary:** **ദമ്മാം :** വാഹനാപകടക്കേസിൽ അഞ്ചുവർഷമായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന്​ മോചനം. അഞ്ചു വർഷം മുമ്പ്​ നടന്ന വാഹനാപകടമാണ്​. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വര്ഷത്തെ ജയില് വാസത്തിന് ശേഷം നാടണയുന്നത്. സൗദിയിലെ ത്വാഇഫില് ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജി​െൻറ ജീവിതം മാറ്റി മറിച്ചത്​.

## Article Content

**ദമ്മാം :** വാഹനാപകടക്കേസിൽ അഞ്ചുവർഷമായി ജയിലിൽ കഴിഞ്ഞിരുന്ന മലയാളി യുവാവിന്​ മോചനം. അഞ്ചു വർഷം മുമ്പ്​ നടന്ന വാഹനാപകടമാണ്​. കോഴിക്കോട് ഈങ്ങാപ്പുഴ എലോക്കര സ്വദേശി സിറാജാണ് അഞ്ചു വര്ഷത്തെ ജയില് വാസത്തിന് ശേഷം നാടണയുന്നത്. സൗദിയിലെ ത്വാഇഫില് ഡ്രൈവറായി ജോലി ചെയ്തിരുന്ന സിറാജി​െൻറ ജീവിതം മാറ്റി മറിച്ചത്​.

ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് രണ്ട് അറബ് വംശജർ മരണപ്പെട്ടതിനെ തുടര്ന്നാണ് സിറാജ്​ ജയിലിൽ ആയത്​. ഇൻഷുറൻസ്​ പരിരക്ഷയുണ്ടായിരുന്നില്ല. അപകടത്തി​ന്റെ കാരണം ഡ്രൈവറുടെ മേൽ ചാർത്തപ്പെട്ടതോടെ കോടതി അപകടത്തിൽ മരിച്ചവർക്ക്​ ദയാധനം നൽകാൻ വിധിക്കുകയായിരുന്നു.

ഏകദേശം 75 ലക്ഷം രൂപക്ക്​ തുല്യമായ റിയാൽ നൽകിയാൽ മാത്രമേ സിറാജി​െൻറ മോചനം സാധ്യമാകുമായിരുന്നുള്ളു. കാൻസർ രോഗിയായ പിതാവും മാതാവും ഭാര്യയും ചെറിയ മകളും ഉൾക്കൊള്ളുന്ന കുടുംബത്തി​െൻറ ആകെയുള്ള കിടപ്പാടം വിറ്റാൽപോലും ഈ ഭീമമായ തുക കണ്ടെത്തുക അസാധ്യമായിരുന്നു. തുടർന്ന് കുടുംബം കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ്​ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരെ സഹായമഭ്യർത്ഥിച്ച്​ സമീപിച്ചു​.

അദ്ദേഹത്തി​െൻറ നിർദ്ദേശത്തെത്തുടർന്ന്​ ഐ.സി.എഫ് സൗദി നാഷണൽ കമ്മറ്റി വിഷയത്തില് ഇടപെടുകയായിരുന്നു. സിറാജി​െൻറ കുടുബത്തി​െൻറ അവസ്​ഥ വിവരിച്ചുകൊണ്ട്​ ദയാധനത്തിൽ കുറവുവരുത്തണമെന്ന അപേക്ഷയുമായി കോടതിയെ സമീപിക്കുകയും ബന്ധുക്കളോട്​ അഭ്യർത്ഥന നടത്തുകയും ചെയ്​തു. തുടർന്ന്​ മരിച്ചവരുടെ കുടുംബം 33 ലക്ഷം രൂപയായി ദയാധനത്തിൽ ഇളവ്​ വരുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/6909/after-five-years-in-jail-the-malayalee-youth-will-return)