ആമസോണിൽ ഐ ഫോണ്‍ ഓർഡർ ചെയ്തു; ലഭിച്ചത് മാര്‍ബിള്‍ കഷ്ണം

ആമസോണിൽ ഐ ഫോണ്‍ ഓർഡർ ചെയ്തു; ലഭിച്ചത് മാര്‍ബിള്‍ കഷ്ണം
Oct 24, 2021 12:33 PM | By Divya Surendran

ആമസോണിൽ ആപ്പിൾ ഐ ഫോൺ 12 ഓർഡർ ചെയ്ത തൃശൂർ സ്വദേശി ലിജോ ജോസ് പല്ലിശേരിക്ക് ലഭിച്ചത് മാർബിൾ കഷ്ണം. 4425.75 ദിർഹമാണ് നല്‍കിയത്. സെപ്തംബർ 30നാണ് മൊബൈൽ ഓൺലൈൻ വഴി ഓർഡർ ചെയ്തത്. ഒക്ടോബർ രണ്ടിന് പാർസൽ ലഭിക്കുകയും ചെയ്തു. വീട്ടിലെത്തി പൊതി തുറന്നു നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്.

ഉടൻ തന്നെ ഡെലിവറി ബോയിയെ ബന്ധപ്പെടുകയും രണ്ടു ദിവസങ്ങൾക്കകം മൊബൈലോ കാഷോ തിരികെ എത്തിക്കാം എന്ന ഉറപ്പിൽ ഡെലിവറി ബോയിയെ പറഞ്ഞു വിടുകയും ചെയ്തു. പിറ്റേദിവസം വേറൊരാൾ വന്ന് തനിക്ക് ലഭിച്ച കല്ല് അടങ്ങുന്ന പാർസൽ തിരികെ കൊണ്ടുപോവുകയും ചെയ്തതായി ലിജോ പറയുന്നു. 

തുടർന്ന് ആമസോൺ കമ്പനിയുടെ കസ്റ്റമർ കെയറിൽ പലതവണ ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ എല്ലാം പരിഹരിക്കാം എന്ന മറുപടിയാണ് ലിജോയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഇതുവരെ മൊബൈലോ കാഷോ തിരികെ ലഭിച്ചിട്ടില്ല. ഉടനെ പരിഹാരമാകുമെന്ന് പ്രതീക്ഷയിൽ പൊലീസിൽ പരാതി നൽകാൻ ലിജോ മുതിർന്നിരുന്നില്ല. എന്നാൽ ഇതുവരെ പ്രശ്നം പരിഹാരമാകാത്തതിനാൽ പൊലീസിൽ പരാതി നൽകാനാണ് ലിജോയുടെ തീരുമാനം. ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് ലിജോ ജോസ്. 

Ordered iPhone on Amazon; Received marble piece

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories