---
title: " കണ്ണൂർ സ്വദേശിയായ യുവാവിനെ ബഹ്റൈനിലെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man from Kannur was found dead after falling from a building"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/6944/a-young-man-from-kannur-was-found-dead-after-falling-from-a-building"
published_at: "2021-10-24T12:52:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617509cc96ccf_sukrith.jpg"
keywords: []
---

#  കണ്ണൂർ സ്വദേശിയായ യുവാവിനെ ബഹ്റൈനിലെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ബഹറൈന്‍: **ബഹ്റൈനിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃത്​ ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ അദ്​ലിയയിലെ വീട്ടിൽനിന്ന്​ വ്യായാമത്തിന്​ ഇറങ്ങിയതാണ്​.

## Article Content

**ബഹറൈന്‍: **ബഹ്റൈനിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ കെട്ടിടത്തിൽനിന്ന്​ വീണ്​ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മൽ സ്വദേശി രാജേഷിന്റെ മകൻ സുകൃത്​ ആണ്​ മരിച്ചത്​. വെള്ളിയാഴ്​ച രാവിലെ അദ്​ലിയയിലെ വീട്ടിൽനിന്ന്​ വ്യായാമത്തിന്​ ഇറങ്ങിയതാണ്​.

തിരിച്ചെത്താത്തതിനെത്തുടർന്ന്​ വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. ഉമ്മുൽ ഹസത്തെ ഒരു കെട്ടിടത്തി​െൻറ പിന്നിലാണ്​ മൃതദേഹം കണ്ടത്​. ഇന്ത്യൻ സ്​കൂൾ പൂർവ്വ വിദ്യാർഥിയാണ്​ സുകൃത്​. മാതാവ്​: ചേതന. സഹോദരൻ തൻമയ്​ ഇന്ത്യൻ സ്​കൂൾ വിദ്യാർഥിയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/6944/a-young-man-from-kannur-was-found-dead-after-falling-from-a-building)