---
title: "കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; ആറ് വിദേശികള്‍ പിടിയില്‍"
english_title: "An attempt to smuggle a large quantity of alcohol into Kuwait was foiled; Six foreigners arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/69556/an-attempt-to-smuggle-a-large-quantity-of-alcohol-into-kuwait-was-foiled-six-foreigners-arrested"
published_at: "2022-09-20T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632996b8e27de_ALCOHOL.jpg"
keywords: []
---

# കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി; ആറ് വിദേശികള്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി:** കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്‍നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു.

## Article Content

**കുവൈത്ത് സിറ്റി:** കുവൈത്തിലേക്ക് വന്‍തോതില്‍ മദ്യം കടത്താനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. മൂന്ന് കണ്ടെയ്‍നറുകളിലായി പതിനെണ്ണായിരത്തിലധികം ബോട്ടില്‍ മദ്യമാണ് രാജ്യത്തിന്റെ കര അതിര്‍ത്തി വഴി കൊണ്ടുവരാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്‍തു.

കേബിളുകളും ബാറ്ററികളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കൊണ്ടുവന്ന വലിയ കണ്ടെയ്‍നറുകളിലായിരുന്നു പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത വിധത്തില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ചിരുന്നത്. രണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഈ സാധനങ്ങള്‍ എത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

അറസ്റ്റിലായ ആറ് പേര്‍ സൗദി അറേബ്യ, ഈജിപ്ത്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്ത് പ്രധാന മന്ത്രിയുടെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രിയും പരിശോധനകള്‍ക്ക് സാക്ഷിയാവാന്‍ എത്തിയിരുന്നു.

വന്‍മദ്യശേഖരം പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/69556/an-attempt-to-smuggle-a-large-quantity-of-alcohol-into-kuwait-was-foiled-six-foreigners-arrested)