റിയാദ് : നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദി അറേബ്യയില്‍ തിരിച്ചെത്തിയ മലയാളി നാലാം ദിവസം മരിച്ചു. മധ്യപ്രവിശ്യയിലെ വാദിദവാസിറില്‍ കൊല്ലം ആദിനാട് സ്വദേശി അനില്‍കുമറാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.
നെഞ്ചുവേദനയുണ്ടായ ഉടന്‍ വാദി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാദി ദവാസിറിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ മെക്കാനിക്കായിരുന്നു.
ഭാര്യയും എട്ട് വയസായ ഒരു മകനുമുണ്ട്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.
The expatriate Malayali died on the fourth day after returning to Saudi Arabia from vacation