---
title: "ദുബായിലെ നറുക്കെടുപ്പിൽ അടിച്ചത് 100 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം"
english_title: "The first prize of over Rs 100 crore was won in a draw in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/6968/the-first-prize-of-over-rs-100-crore-was-won-in-a-draw-in-dubai"
published_at: "2021-10-24T15:17:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61752bccb38d6_price.jpg"
keywords: []
---

# ദുബായിലെ നറുക്കെടുപ്പിൽ അടിച്ചത് 100 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം

> **Lead Summary:** **ദുബായ്∙:** ദുബായിലെ മെഹ്സൂസ് നറുക്കെടുപ്പിൽ ഭാഗ്യശാലിയെ തേടിയെത്തിയത് 50,000,000 ദിർഹത്തിന്റെ ( നൂറു കോടിയിലേറെ രൂപ) ഒന്നാം സമ്മാനം.

## Article Content

**ദുബായ്∙:** ദുബായിലെ മെഹ്സൂസ് നറുക്കെടുപ്പിൽ ഭാഗ്യശാലിയെ തേടിയെത്തിയത് 50,000,000 ദിർഹത്തിന്റെ ( നൂറു കോടിയിലേറെ രൂപ) ഒന്നാം സമ്മാനം.

ജിസിസിയിൽ എല്ലാ ആഴ്ചയും നടക്കുന്ന ഏക നറുക്കെടുപ്പായ മെഹ്സൂസിൽ ഒരാൾക്ക് 100 കോടിയുടെ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. എന്നാൽ ആ ഭാഗ്യശാലിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. കൂടാതെ മറ്റ് ആറുപേർ മൂന്നുലക്ഷത്തിലേറെ ദിർഹം നറുക്കെടുപ്പിലൂടെ സ്വന്തമാക്കി.

185 വിജയികൾ 1000 ദിർഹം വീതം നേടി. 3,456 പേരാണു 35 ദിർഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്. മഹ്സൂസിന്റെ 48–ാം പ്രതിവാര നറുക്കെടുപ്പിന്റെ വിജയികളെ ആണ് ഇന്നു പ്രഖ്യാപിച്ചത്. മെഹ്സൂസ് നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന നറുക്കെടുപ്പാണു മെഹ്സൂസ്.

> കോടികൾ സമ്മാനമായി നൽകി നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മെഹ്സൂസ് സഹായിക്കുന്നു. സമ്മാനം, നിയമാവലി, ടിക്കറ്റ് തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. "www.mahzooz.ae.ഫെയ്സ്ബുക്ക്, യുട്യൂബ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ @ MyMahzooz

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/6968/the-first-prize-of-over-rs-100-crore-was-won-in-a-draw-in-dubai)