ഇന്ത്യൻ വിദ്യാർഥികൾക്ക് ‘നീറ്റ് പരീക്ഷ’ നടക്കുന്ന ആദ്യ വിദേശ രാജ്യമായി കുവൈറ്റ്

ഇന്ത്യൻ വിദ്യാർഥികൾക്ക് ‘നീറ്റ് പരീക്ഷ’ നടക്കുന്ന ആദ്യ വിദേശ രാജ്യമായി കുവൈറ്റ്
Sep 14, 2021 01:13 PM | By Truevision Admin

കുവൈറ്റ് :  ‘നീറ്റ് പരീക്ഷ’ നടക്കുന്ന ആദ്യ വിദേശ രാജ്യമായി കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ വിദ്യാർഥികൾക്കായാണ് പ്രവേശന പരീക്ഷ സംഘടിപ്പിച്ചത്‌. 300 വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു.

ഇന്ത്യൻ എംബസിയുടെ മുറ്റത്ത് എയർ കണ്ടീഷൻ സംവിധാനത്തോടെ പ്രത്യേകം സജ്ജീകരിച്ച ടെന്റിലായിരുന്നു പരീക്ഷ. പതിറ്റാണ്ടുകളായി ഇന്ത്യൻ സമൂഹം ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.


. ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ ഇടപെടൽ ഒടുവിൽ ഫലം കാണുകയായിരുന്നു. പരീക്ഷയുടെ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളാണ് എംബസി നടത്തിയത്‌. ഒരുക്കങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ എംബസി ഇന്നലെ നിർത്തിവെച്ചിരുന്നു. കുട്ടികൾക്ക് കവാടത്തിൽ നിന്നും പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിരുന്നു. 

Kuwait becomes first foreign country to conduct NEET exam

Next TV

Related Stories
Top Stories