ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ

 ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ
Oct 24, 2021 08:27 PM | By Divya Surendran

അബുദാബി: ഇന്ത്യാ–യുഎഇ സെക്ടറിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ. യാത്രക്കാരുടെ വർധനയ്ക്ക് ആനുപാതികമായി വിമാന സർവീസ് ഇല്ലാത്തത് കൂടിയ നിരക്കു ഈടാക്കാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നു. പരിമിത സർവീസ് നടത്തുന്ന എയർ ബബ്ൾ കരാർ അവസാനിപ്പിച്ച് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നതുവരെ ഇതേ നിരക്കു തുടരാനാണ് സാധ്യതയെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായി വരുന്നതിനാൽ എത്രയും വേഗം അനുകൂല തീരുമാനം ഉണ്ടാകണമെന്നാണ് പ്രവാസികളുടെ ആവശ്യം.നാളെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്കാണ് കുറ‍ഞ്ഞ നിരക്ക്. എയർ അറേബ്യ ഈടാക്കുന്നത് 19500–20800 രൂപ വരെ. ദുബായിേലക്കു ഫ്ലൈദുബായിൽ 26900–28,200 , എയർ ഇന്ത്യാ എക്സ്പ്രസിൽ 28500 , സ്പൈസ് ജെറ്റ് 38,500 , എമിറേറ്റ്സ് 48,500, കണക്​ഷൻ വഴിയുള്ള ഇൻഡിഗോയ്ക്ക് 40,000 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

യാത്ര അബുദാബിയിലേക്കാണെങ്കിൽ ടിക്കറ്റിൽ 3000–6000 രൂപ വരെ കൂടുതൽ നൽകണം. ഇതിനു പുറമെ നാട്ടിൽനിന്നുള്ള 2 പിസിആർ ടെസ്റ്റിന് 3000 രൂപ വേറെയും. ചുരുക്കത്തിൽ നാലംഗ കുടുംബത്തിനു വൺവേ ടിക്കറ്റിനു ലക്ഷത്തിലേറെ രൂപ വേണ്ടിവരും. കോവിഡിനു മുൻപ് ഒക്ടോബർ, നവംബർ മാസങ്ങളിൽ നാട്ടിൽ പോയി വരാൻ 15,000 രൂപയോളം മതിയായിരുന്നു. ഇപ്പോൾ 20,000 രൂപയിൽ കൂടുതൽ നൽകിയാലേ വൺവേ ടിക്കറ്റു കിട്ടൂ. ദുബായ് എക്സ്പോ 2020 ആരംഭിച്ചതോടെ സഞ്ചാരികളുടെയും തൊഴിൽ അന്വേഷകരുടെയും ബിസിനസ് സംരംഭകരുടെയും വരവ് കൂടി.

ഐപിഎൽ, ജൈടെക്സ്, ടി20 വേൾഡ് കപ്പ് എന്നിവയും സന്ദർശകരെ ആകർഷിക്കുന്നതിൽ നിർണായക ഘടകങ്ങളായി. കോവിഡ് നിയന്ത്രണവിധേയമായതും ലോകോത്തര ആരോഗ്യസുരക്ഷാ നടപടികളും സഞ്ചാരികളെ യുഎഇയിലേക്ക് ആകർഷിക്കുന്നു. കൂടാതെ ഇന്ത്യയിൽനിന്ന് സൗദിയിലേക്കു നേരിട്ടു വിമാന സർവീസ് ഇല്ലാത്തതിനാൽ യുഎഇ വഴി പോകുന്നവരുടെ എണ്ണക്കൂടുതലും ഇന്ത്യ–യുഎഇ സെക്ടറിൽ തിരക്കുകൂടാൻ കാരണമായി. ഡിമാൻഡുള്ളപ്പോൾ നിരക്ക് വർധിപ്പിക്കുന്ന രീതി ഓഫ് പീക്ക് സമയത്തും തുടരുകയാണ് എയർലൈനുകൾ.

ഇതേസമയം യാത്ര മുൻകൂട്ടി തീരുമാനിച്ച് മാസങ്ങൾക്കു മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരക്കിൽ അൽപം കുറവുണ്ടാകും. അവസാന നിമിഷം ടിക്കറ്റിനായി എടുക്കുന്നവർക്ക് കൂടിയ തുക നൽകി ടിക്കറ്റ് എടുക്കേണ്ടിവരും. ഒന്നിലേറെ തവണ വന്നുപോകാവുന്ന 5 വർഷത്തെ ടൂറിസ്റ്റ് വീസ, ആഗോള പ്രതിഭകളെയും നിക്ഷേപകരെയും ആകർഷിക്കുന്ന ദീർഘകാല ഗോൾഡൻ വീസ, നിക്ഷേപസൗഹൃദ അന്തരീക്ഷം, ലോകത്തിന്റെ ഏതു ഭാഗത്തേക്കുമുള്ള കണക്ടിവിറ്റി, ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ സ്ഥലം തുടങ്ങിയവയാണ് യുഎഇയിലേക്കു ജനങ്ങളെ ആകർഷിക്കുന്ന മറ്റു ഘടകങ്ങൾ.

ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള രാജ്യാന്തര വിമാന സർവീസ് നിയന്ത്രണത്തിൽ ഇന്ത്യ ഇളവു പ്രഖ്യാപിച്ചാൽ എല്ലാ വിമാന കമ്പനികളും സർവീസ് ആരംഭിക്കുകയും മത്സരം മുറുകുകയും ചെയ്യും. ഇതോടെ നിരക്ക് കുറയും. ഇത് ഗൾഫിലേക്കു വരാനായി കാത്തിരിക്കുന്ന ആയിരങ്ങൾക്ക് അനുഗ്രഹമാകും.

എന്നാൽ നിയന്ത്രണം വീണ്ടും നീട്ടിയാൽ പുതുവർഷം വരെ ഇതേ നിരക്കു തുടരാനാണ് സാധ്യത.ഇന്ത്യ–യുഎഇ സെക്ടറിൽ കോവിഡിന് മുൻപുണ്ടായിരുന്നതിനെക്കാൾ 30–40% സീറ്റുകൾ മാത്രമേ ഇപ്പോഴുള്ളൂ. അതുകൊണ്ടുതന്നെ യുഎഇയിലേക്കുള്ള വിമാനങ്ങൾ നിറയെ യാത്രക്കാരുമായാണ് എത്തുന്നത്. ഇതേസമയം യുഎഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ 27–30% സീറ്റ് കാലിയാണെന്നും എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.

In the India-UAE sector, air fares have gone up

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories