---
title: "മുംബൈ-റാസല്‍ഖൈമ സര്‍വീസുകളുമായി ഇന്‍ഡിഗോ"
english_title: "IndiGo with Mumbai-Rasal Khaimah services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/70217/indigo-with-mumbai-rasal-khaimah-services"
published_at: "2022-09-23T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d6087d37b4_indigo.jpg"
keywords: []
---

# മുംബൈ-റാസല്‍ഖൈമ സര്‍വീസുകളുമായി ഇന്‍ഡിഗോ

> **Lead Summary:** **റാസല്‍ഖൈമ: **മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസ് വ്യാഴാഴ്ച ആരംഭിച്ചു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍.

## Article Content

**റാസല്‍ഖൈമ: **മുംബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ആദ്യ സര്‍വീസ് വ്യാഴാഴ്ച ആരംഭിച്ചു. നിലവില്‍ പ്രതിദിന സര്‍വീസുകള്‍ക്ക് 625 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍.

റാസല്‍ഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി, റാക് അന്താരാഷ്ട്ര വിമാനത്താവള മേധാവി ശൈഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ ആദ്യ വിമാനത്തെ സ്വീകരിക്കാനെത്തി.

180 യാത്രക്കാരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേര്‍സും ഉണ്ടായിരുന്നു.

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 100-ാമത് ഡെസ്റ്റിനേഷനാണ് റാസല്‍ഖൈമ. യുഎഇയിലെ നാല് എമിറേറ്റുകളിലാണ് ഇന്‍ഡിഗോ സര്‍വീസുകള്‍ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/70217/indigo-with-mumbai-rasal-khaimah-services)