---
title: " മലയാളി വിദ്യാർഥിനിക്ക് യുഎഇ ഗോള്‍ഡന്‍ വീസ"
english_title: "UAE Golden Visa for Malayalee Student"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7022/uae-golden-visa-for-malayalee-student"
published_at: "2021-10-24T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6175922ff0612_golden visa.jpg"
keywords: []
---

#  മലയാളി വിദ്യാർഥിനിക്ക് യുഎഇ ഗോള്‍ഡന്‍ വീസ

> **Lead Summary:** **ദുബായ് :** പഠന മികവിന് മലയാളി വിദ്യാർഥിനിക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. അല്‍മനാര്‍ ഇസ്‍ലാമിക് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും നഫ്‌സ ജിഷിയുടെയും മകളായ ഹവ്വാ സുലിനാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടുന്നവര്‍ക്ക് ലഭിക്കുന്ന വീസ ലഭിച്ചത്. ലഫ്. അബ്ദുറഹ്മാനില്‍ നിന്നു ഹവ്വാ സുലിൻ വീസ സ്വീകരിച്ചു.

## Article Content

**ദുബായ് :** പഠന മികവിന് മലയാളി വിദ്യാർഥിനിക്ക് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു. അല്‍മനാര്‍ ഇസ്‍ലാമിക് സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ഷഹീലിന്റെയും നഫ്‌സ ജിഷിയുടെയും മകളായ ഹവ്വാ സുലിനാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടുന്നവര്‍ക്ക് ലഭിക്കുന്ന വീസ ലഭിച്ചത്. ലഫ്. അബ്ദുറഹ്മാനില്‍ നിന്നു ഹവ്വാ സുലിൻ വീസ സ്വീകരിച്ചു.

ഹയര്‍ സെക്കൻ‍ഡറി പരീക്ഷയില്‍ 99% മാര്‍ക്ക് നേടിയ ഹവ്വ സുലിന്‍ ദുബായ് ന്യൂ അക്കാദമിക് സ്‌കൂളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

ദുബായ് ജുമൈറ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‍ലാമിക ശരീഅ നിയമ പഠനത്തില്‍ പ്രവേശനം ലഭിച്ച ആദ്യ മലയാളി വിദ്യാർഥിനിയാണ്. ഇപ്പോള്‍ അല്‍മനാര്‍ തര്‍ബിയ വീക്കൻ‍ഡ് സ്‌കൂള്‍ അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. അല്‍ഖൂസ് അല്‍മനാര്‍ ഇസ്‍ലാമിക് സെന്ററില്‍ നിന്നാണ് ഇസ്‍ലാമിക പഠനം പൂര്‍ത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7022/uae-golden-visa-for-malayalee-student)