---
title: " കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു"
english_title: "A man has been found dead in an empty building in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7074/a-man-has-been-found-dead-in-an-empty-building-in-kuwait"
published_at: "2021-10-25T11:15:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176463640ddd_died malayali.jpg"
keywords: []
---

#  കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു

> **Lead Summary:** **കുവൈത്ത്​ സിറ്റി: **കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കോട്ടയം വേളൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണ് ഫഹാഹീൽ പ്രദേശത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ​. ഒരുമാസം മുമ്പാണ്​ ഇദ്ദേഹത്തെ കാണാതായത്​.

## Article Content

**കുവൈത്ത്​ സിറ്റി: **കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കോട്ടയം വേളൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണ് ഫഹാഹീൽ പ്രദേശത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ​. ഒരുമാസം മുമ്പാണ്​ ഇദ്ദേഹത്തെ കാണാതായത്​.

അന്നുമുതൽ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചുവരികയായിരുന്നു. റെഡി​മെയ്​ഡ്​ ഷോപ്പിലായിരുന്നു ജോലി. മൃതദേഹം കണ്ടെത്തിയതിന്​ സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത്​ ഇദ്ദേഹം ഇരിക്കാറുണ്ടായിരുന്നു എന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലാണ്​ ഇൗ ഭാഗത്ത്​ കൂടുതൽ അന്വേഷണം നടത്തിയത്​.

ബുധനാഴ്​ച കണ്ടെത്തിയ മൃതദേഹം അൻസാറി​േൻറതാണെന്ന്​ ഞായറാഴ്​ച ഫോറൻസിക്​ പരിശോധനയിൽ സ്ഥിരീകരിച്ചു. പിതാവ്​: മുഹമ്മദ്​ ഇബ്രാഹിം. മാതാവ്​: ബീമ ബീവി. ഭാര്യ ദുബൈയിൽ നഴ്​സ്​ ആണ്​. രണ്ട്​ മക്കൾ നാട്ടിലുണ്ട്​. കുവൈത്തിൽ ഫഹാഹീലിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം.

മൃതദേഹം കുവൈത്തിൽ സംസ്കരിക്കും.ഫഹാഹീലില്‍നിന്നാണ്​ മൃതദേഹം കണ്ടെടുത്തതെന്ന്​ ആഭ്യന്തര മന്ത്രാലയത്തിലെ ​പബ്ലിക്​ റിലേഷൻസ്​ ആൻഡ്​ സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7074/a-man-has-been-found-dead-in-an-empty-building-in-kuwait)