---
title: " പ്രവേശന വിലക്ക്;  സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി"
english_title: "Entry ban; Visit visas from India have been extended again"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/7112/entry-ban-visit-visas-from-india-have-been-extended-again"
published_at: "2021-10-25T13:58:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61766aa3133bf_visa.jpg"
keywords: []
---

#  പ്രവേശന വിലക്ക്;  സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി

> **Lead Summary:** **റിയാദ്: **സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനില്ക്കുന്ന രാജ്യങ്ങളില് നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ഈ ആനുകൂല്യം ലഭ്യമാകും. നവംബര് 30 വരെയാണ് കാലാവധി നീട്ടിയത്.ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാാലവധിയാണ് ദീര്ഘിപ്പിച്ച് നല്കിയത്.

## Article Content

**റിയാദ്: **സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് നിലനില്ക്കുന്ന രാജ്യങ്ങളില് നിന്നുള്ളവരുടെ സന്ദർശന വിസാ കാലാവധി വീണ്ടും നീട്ടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് നിന്നുള്ളവര്ക്ക് ഈ ആനുകൂല്യം ലഭ്യമാകും. നവംബര് 30 വരെയാണ് കാലാവധി നീട്ടിയത്.ഉപയോഗിക്കാത്ത സന്ദർശക വിസകളുടെ കാാലവധിയാണ് ദീര്ഘിപ്പിച്ച് നല്കിയത്.

സൗദിയിലേക്ക് നേരിട്ട് പ്രവേശന വിലക്ക് തുടരുന്ന രാജ്യങ്ങളില് നിന്നുള്ളവര്ക്ക് അനുവദിച്ച വിസകളുടെ കാലാവധിയാണ് നടപടികളൊന്നുമില്ലാതെ പുതുക്കി നൽകുക.നേരത്തെ പലതവണ കാലാവധി നീട്ടി ലഭിച്ച വിസകള്ക്കും ആനുകൂല്യം ലഭ്യമാകും.

സന്ദർശക വിസ ലഭിച്ചിട്ടും നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാന് കഴിയാതെ കുടങ്ങിയ കുടുംബങ്ങള് ഉൾപ്പെടുന്ന പ്രവാസികള്ക്ക് പ്രഖ്യാപനം പ്രയോജനപ്പെടും. സൗദിയില് നിന്ന് രണ്ട് ഡോസ് വാക്സിന് പൂര്ത്തിയാക്കിയവര്ക്ക് മാത്രമാണ് നിലവില് നേരിട്ട് യാത്ര ചെയ്യുന്നതിന് അനുമതിയുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/7112/entry-ban-visit-visas-from-india-have-been-extended-again)