---
title: "ഉംറക്കെത്തിയ മലയാളി വിമാനത്തില്‍ മരിച്ചു"
english_title: "A Malayali who had arrived for Umrah died in the flight"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71429/a-malayali-who-had-arrived-for-umrah-died-in-the-flight"
published_at: "2022-09-28T23:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63348a01b8588_Untitled-1.jpg"
keywords: []
---

# ഉംറക്കെത്തിയ മലയാളി വിമാനത്തില്‍ മരിച്ചു

> **Lead Summary:** **റിയാദ് : **ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വെച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്.

## Article Content

**റിയാദ് : **ഉംറ തീര്‍ഥാടനത്തിന് പുറപ്പെട്ട മലയാളി ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനുള്ളില്‍ വെച്ച് മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജങ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി അവിടെനിന്ന് ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്പോള്‍ ജിദ്ദയില്‍ എത്തും മുമ്പ് വിമാനത്തില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.

നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും. മലയാളത്തില്‍ ഒന്നിലേറെ കവിത സമാഹാരങ്ങള്‍ രചിച്ചയാളാണ് അഹമ്മദ് കോയ. പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ. ഭാര്യ: സീനത്ത് ബിവി, മക്കള്‍: ഇനാസ്, ജാസിം, ഹസീന, ജസീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71429/a-malayali-who-had-arrived-for-umrah-died-in-the-flight)