---
title: "മലയാളി ഉംറ തീർത്ഥാടക യാത്രാമധ്യേ മരിച്ചു"
english_title: "A Malayali Umrah pilgrim died on the way"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71430/a-malayali-umrah-pilgrim-died-on-the-way"
published_at: "2022-09-28T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63348a8bd2077_Untitled-1.jpg"
keywords: []
---

# മലയാളി ഉംറ തീർത്ഥാടക യാത്രാമധ്യേ മരിച്ചു

> **Lead Summary:** **റിയാദ് : **മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ ആണ് മരിച്ചത്.

## Article Content

**റിയാദ് : **മലയാളി ഉംറ തീർത്ഥാടക മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ ആണ് മരിച്ചത്.

ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്ര മധ്യേ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി മരണം സംഭവിക്കുകയുമായിരുന്നു.

മക്കള്‍: അന്‍സാര്‍ മുഹമ്മദ്, നിസാര്‍ മുഹമ്മദ്, സുഫൈറ, റസീന. മരുമക്കള്‍: അക്ബര്‍, ഫൈസല്‍, ശിബില ശിബിന്‍. മയ്യിത്ത് മക്കയില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി ഖുലൈസ് കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71430/a-malayali-umrah-pilgrim-died-on-the-way)