---
title: "ദിവസങ്ങള്‍ മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മരിച്ചു"
english_title: "The expatriate who returned from the country died a few days ago"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71624/the-expatriate-who-returned-from-the-country-died-a-few-days-ago"
published_at: "2022-09-29T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335ad168ac7c_Untitled-1.jpg"
keywords: []
---

# ദിവസങ്ങള്‍ മുമ്പ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസി മരിച്ചു

> **Lead Summary:** **ദോഹ : **ഏറണാകുളം സ്വദേശിയായ പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. പേരാവൂര്‍ സ്വദേശി ശ്രീകാന്ത് മാളിയക്കല്‍ ദാസന്‍ ആണ് മകിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

## Article Content

**ദോഹ : **ഏറണാകുളം സ്വദേശിയായ പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. പേരാവൂര്‍ സ്വദേശി ശ്രീകാന്ത് മാളിയക്കല്‍ ദാസന്‍ ആണ് മകിച്ചത്. കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു.

ദോഹയിലെ സിക്ക കാര്‍ സര്‍വീസില്‍ സീനിയര്‍ മെക്കാനിക്കായി ജോലി ചെയ്‍തിരുന്ന അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ നിന്ന് അവധിക്ക് ശേഷം തിരികെയെത്തിയത്. ഭാര്യ - നിമ. മകള്‍ - നിവേദിക. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71624/the-expatriate-who-returned-from-the-country-died-a-few-days-ago)