---
title: "ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു"
english_title: "A Malayali expatriate who was being treated for pneumonia died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71670/a-malayali-expatriate-who-was-being-treated-for-pneumonia-died"
published_at: "2022-09-30T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63364d7e9a0b4_Untitled-1.jpg"
keywords: []
---

# ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ് : **മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ (അയ്ദ്രു - 52) മരിച്ചു. വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പുകള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു.

## Article Content

**റിയാദ് : **മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ (അയ്ദ്രു - 52) മരിച്ചു. വര്‍ഷങ്ങളായി മക്കയില്‍ ഉംറ ഗ്രൂപ്പുകള്‍ക്ക് കാറ്ററിംഗ് സര്‍വ്വീസ് നടത്തിവരികയായിരുന്നു.

ഖബറടക്കം മക്കയിലെ ഷറായ ഖബറിസ്ഥാനില്‍ നടന്നു. ചികിത്സക്കും, ഖബറടക്കത്തിനും വേണ്ടി സാലിഹ് വാണിയമ്പലം, റഷീദ് മണ്ണാര്‍ക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നവോദയ ജീവകാരുണ്യ വിഭാഗം സജീവമായി രംഗത്തുണ്ടായിരുന്നു.

പിതാവ്: ചേക്കു വെന്‍മരത്തില്‍, മാതാവ്: ഫാത്തിമ, ഭാര്യ: നബീസതുല്‍ മിസ്രിയ, മക്കള്‍: ആയിശബി, ഫാത്തിമ ഹിബ, ഇസ്മത് ഷിറിന്‍. സഹോദരങ്ങള്‍: ഖദീജ, ഹസ്സന്‍, ഹുസ്സന്‍ (കുവൈത്ത്), കുഞ്ഞുമുഹമ്മദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71670/a-malayali-expatriate-who-was-being-treated-for-pneumonia-died)