---
title: "കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു"
english_title: "Expatriate Malayali native of Kozhikode died in a car accident in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71672/expatriate-malayali-native-of-kozhikode-died-in-a-car-accident-in-saudi-arabia"
published_at: "2022-09-30T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63365091cf9d4_Untitled-1.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു

> **Lead Summary:** **കോഴിക്കോട് : **ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു. പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം.

## Article Content

**കോഴിക്കോട് : **ഓമശ്ശേരി സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു. പുത്തൂർ പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയാണ് സംഭവം.

ട്രക്ക് ഡ്രൈവറാണ് ഷഫീഖ്. റിയാദിൽ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടെ അന്‍വര്‍ ഷഫീഖ് ഓടിക്കുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കും. മാതാവ് : ഫാത്തിമ. ഭാര്യ: ആരിഫ. നാല് വയസ്സായ ഒരു കുട്ടിയുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71672/expatriate-malayali-native-of-kozhikode-died-in-a-car-accident-in-saudi-arabia)