---
title: "ഖത്തറില്‍ ഒക്ടോബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു"
english_title: "Fuel prices for the month of October have been announced in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/71819/fuel-prices-for-the-month-of-october-have-been-announced-in-qatar"
published_at: "2022-09-30T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336fd5b81f9b_qatar.jpg"
keywords: []
---

# ഖത്തറില്‍ ഒക്ടോബര്‍ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു

> **Lead Summary:** **ദോഹ:** 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തുടരും.

## Article Content

**ദോഹ:** 2022 ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് സെപ്തംബര്‍ മാസത്തെ അതേ വില തുടരും.

ഒരു ലിറ്ററിന് 1.95 റിയാലാണ് നിലവിലെ വില. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും സെപ്തംബര്‍ മാസത്തെ വില തന്നെ തുടരും.

ലിറ്ററിന് 2.10 റിയാലാണ് സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് സെപ്തംബറിലെ വില. ഇതേ വില തന്നെ ഒക്ടോബറിലും തുടരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/71819/fuel-prices-for-the-month-of-october-have-been-announced-in-qatar)