---
title: "വീടുകളിലെ ചടങ്ങുകളിൽ 50 പേരിൽ കൂടരുത്"
english_title: "No more than 50 people at home ceremonies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/72/no-more-than-50-people-at-home-ceremonies"
published_at: "2021-09-20T12:41:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61483442770a6_Untitled-2.jpg"
keywords: []
---

# വീടുകളിലെ ചടങ്ങുകളിൽ 50 പേരിൽ കൂടരുത്

> **Lead Summary:** **ഷാർജ :** വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്നു ഷാർജ ദുരന്തനിവാരണ സമിതി അറിയിച്ചു.

## Article Content

**ഷാർജ :** വീടുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്നു ഷാർജ ദുരന്തനിവാരണ സമിതി അറിയിച്ചു.

ഡിസ്ട്രിക്ട് ആൻഡ് വില്ലേജസ് അഫയേഴ്സ് ഡിപ്പാർട്മെന്റിനു കീഴിലുള്ള ഹാളുകളിൽ 100 പേർക്കു വരെ പ്രവേശനം അനുവദിക്കും. ഇരിപ്പിടങ്ങൾ ക്രമീകരിക്കുമ്പോൾ 4 മീറ്റർ വ്യാപ്തി ഉണ്ടാകണം.

വിവാഹങ്ങൾക്കുള്ള ടെന്റുകളിൽ പരമാവധി 200 പേർക്കാണു പ്രവേശനം. പങ്കെടുക്കുന്നവർ വാക്സിനേഷൻ പൂർത്തിയാക്കുകയും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ സ്റ്റേറ്റസ് ഉണ്ടാകുകയും വേണം.

ആഘോഷ പരിപാടികളുടെ സമയം 4 മണിക്കൂറിൽ കൂടരുതെന്നും വയോധികർ, വിട്ടുമാറാത്ത രോഗമുള്ളവർ, രോഗലക്ഷണങ്ങൾ ഉള്ളവർ എന്നിവർക്കു പ്രവേശനം അനുവദിക്കരുതെന്നും വ്യക്തമാക്കി.

മാസ്ക് ധരിക്കുക, കൈകൾ അണുമുക്തമാക്കുക, ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക, അകലം പാലിക്കുക എന്നിവയാണ് മറ്റു മാർഗനിർദേശങ്ങൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/72/no-more-than-50-people-at-home-ceremonies)