പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Oct 2, 2022 08:03 AM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഖൈത്താനിലാണ് സംഭവം. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. കൊലപാതകമെന്ന നിഗമനത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ വാതില്‍ അടച്ചിട്ടുണ്ടായിരുന്നില്ല.

പൊലീസും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ അപ്പാര്‍ട്ട്മെന്റിനുള്ളിലെ സോഫയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മരണം സംഭവിച്ചിട്ട് 24 മണിക്കൂറില്‍ താഴെ മാത്രമേ ആയിരുന്നുള്ളൂ എന്നാണ് പൊലീസ് കണ്ടെത്തിയത്.

ഭാരമുള്ള വസ്‍തു ഉപയോഗിച്ച് തലയില്‍ ശക്തമായി അടിച്ചതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തിലുണ്ടായിരുന്നു. അടിയുടെ ആഘാതത്തില്‍ തലയോട്ടി പൊട്ടുകയും താടിയെല്ലിന് പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ട്.

സംഭവത്തില്‍ കുവൈത്ത് ക്രിമിനല്‍ എവിഡന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം തുടങ്ങി. മരിച്ചയാളിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Expatriate found dead inside apartment in Kuwait

Next TV

Related Stories
#rain |പെയ്തൊഴിഞ്ഞ പേമാരിയും പ്രളയവും യുഎഇയെ ദുരിതത്തിലാക്കി; മലയാളികൾക്കടക്കം കോടികളുടെ നഷ്ടം

Apr 18, 2024 10:17 AM

#rain |പെയ്തൊഴിഞ്ഞ പേമാരിയും പ്രളയവും യുഎഇയെ ദുരിതത്തിലാക്കി; മലയാളികൾക്കടക്കം കോടികളുടെ നഷ്ടം

റിപ്പോർട്ടുകൾ പ്രകാരം 75 വര്‍ഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്....

Read More >>
#died |ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

Apr 18, 2024 06:47 AM

#died |ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുടെ അടുത്തെത്തിയ പ്രവാസി മലയാളി മരിച്ചു

നഖ്‌ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാൾ...

Read More >>
#heavyrain |യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

Apr 17, 2024 04:25 PM

#heavyrain |യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി...

Read More >>
#rain |വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പുതിയ കാലാവസ്ഥ റിപ്പോർട്ട്, അറിയിച്ച് ഒമാൻ സിവിൽ ഏവിയേഷൻ

Apr 17, 2024 04:20 PM

#rain |വെള്ളിയാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പുതിയ കാലാവസ്ഥ റിപ്പോർട്ട്, അറിയിച്ച് ഒമാൻ സിവിൽ ഏവിയേഷൻ

കാലാവസ്ഥാ വ്യതിയാനം ബാധിച്ച ഗവർണറേറ്റുകളിൽ വൈദ്യുതി മുടക്കം നേരിടുന്നതായും ഔദ്യോഗിക സ്ഥിരീകരണങ്ങൾ...

Read More >>
#heavyrain |കനത്ത മഴ; ദുബൈ മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറി

Apr 17, 2024 02:42 PM

#heavyrain |കനത്ത മഴ; ദുബൈ മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറി

മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ യാത്രക്കാർക്ക് സർവീസ് നടത്തുന്നതിന് ബദൽ ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു....

Read More >>
Top Stories