---
title: "യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേർക്ക് കോവിഡ്"
english_title: "covid to 276 people in the last 24 hours in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/724/covid-to-276-people-in-the-last-24-hours-in-the-uae"
published_at: "2021-10-01T20:16:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615720336b41e_corona.jpg"
keywords: []
---

# യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേർക്ക് കോവിഡ്

> **Lead Summary:** **അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായും 365 പേർ രോഗമുക്തി നേടിയതായും ആരോഗ്യ – രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 2,100 ആയി.

## Article Content

**അബുദാബി : **യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 276 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചതായും 365 പേർ രോഗമുക്തി നേടിയതായും ആരോഗ്യ – രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 3 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 2,100 ആയി.

ആകെ രോഗികൾ–7,36,268. രോഗമുക്തി നേടിയവർ–7,28,911. ചികിത്സയിലുള്ളവർ–5,257. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്കു മികച്ച ചികിത്സയാണു നൽകുന്നതെന്നും അധികൃതർ പറഞ്ഞ രാജ്യത്തെ ആകെ കോവിഡ്19 പരിശോധന 84.2 ദശലക്ഷം ആയതായി അധികൃതർ അറിയിച്ചു.

കോവിഡ്19 പ്രോട്ടോകോൾ പിന്തുടരുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

ഇല്ലെങ്കിലും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ചു വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, **Consumerrights.ae **വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/724/covid-to-276-people-in-the-last-24-hours-in-the-uae)