ജീവനക്കാരെ തേടി എമിറേറ്റ്സ് എയര്‍ലൈന്‍സ്‌; 6000 പേര്‍ക്ക് തൊഴിൽ അവസരം

ജീവനക്കാരെ തേടി എമിറേറ്റ്സ് എയര്‍ലൈന്‍സ്‌;  6000 പേര്‍ക്ക് തൊഴിൽ അവസരം
Oct 26, 2021 11:48 AM | By Shalu Priya

ദുബായ് : അടുത്ത ആറ്​ മാസത്തിനിടെ 6000 ജീവനക്കാരെ റിക്രൂട്ട്​ ചെയ്യുമെന്ന്​ ദുബായുടെ ഔദ്യോഗിക എയർലൈനായ എമിറേറ്റ്​സ്. യാത്രക്കാരുടെ എണ്ണം പഴയ നിലയിലേക്ക്​ തിരിച്ചെത്തിയതോടെയാണ്​ കൂടുതൽ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്​.

പൈലറ്റ്​, ക്യാബിൻ ക്രൂ, എൻജിനീയറിങ്​ സ്​പെഷ്യലിസ്​റ്റ്​, മറ്റ്​ ജീവനക്കാർ എന്നിവരെ നിയമിക്കാനാണ്​ പദ്ധതി.എമിറേറ്റ്​സിന്‍റെ 90 ശതമാനം സർവീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്​സ്​ ചെയർമാൻ ശൈഖ്​ അഹ്​മദ്​ബി ബിൻ സഈദ്​ ആൽ മക്​തൂം പറഞ്ഞു.

മഹാമാരിക്ക്​ മുൻപുണ്ടായിരുന്ന ശേഷിയുടെ 70 ശതമാനം യാത്രക്കാരും ഈ വർഷം അവസാനത്തോടെ തിരികെയെത്തും. 6000 പുതിയ ജീവനക്കാരെ നിയമിക്കുന്നത്​ സാമ്പത്തീക സ്​ഥിതിക്ക്​ കരുത്ത്​ പകരുന്നതിനൊപ്പം പുതിയ അവസരങ്ങളും സൃഷ്​ടിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

കോവിഡ്​ രൂക്ഷമായ സമയത്ത്​ എമിറേറ്റ്​സ്​ ഉൾപെടെയുള്ള എയർലൈനുകൾ ചെലവ്​ ചുരുക്കലി​െൻറ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും ശമ്പളം വെട്ടിക്കുറക്കുകയും ചെയ്​തിരുന്നു. സർവീസുകൾ പഴയനിലയിലേക്ക്​ തിരികെയെത്തിയതോടെ ജീവനക്കാരെ തിരിച്ചുവിളിക്കുകയും ശമ്പളം പുനസ്​ഥാപിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെയാണ്​​ വീണ്ടും ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നത്​.

സെപ്​റ്റംബറിൽ 3000 ക്യാബിൻ ക്രുവിനെയും 500 എയർപോർട്ട്​ സർവീസ്​ ജീവനക്കാരെയും നിയമിക്കുമെന്ന്​ എമിറേറ്റ്​ അറിയിച്ചിരുന്നു. ദുബായിൽ 600 പൈലറ്റുമാരെ നിയമിക്കുമെന്നും അറിയിച്ചിരുന്നു.

എങ്ങിനെ അപേക്ഷിക്കാം:

എമിറേറ്റ്​സിന്‍റെ വെബ്​സൈറ്റിൽ ( emirates.com ) ഏറ്റവും താഴെയെത്തിയാൽ കരിയർ എന്ന ലിങ്ക്​ കാണാം. ഇവിടെ ക്ലിക്ക്​ ചെയ്ത്​ യൂസർ നെയിമും പാസ്​വേഡും നൽകണം. പുതിയതായി സൈറ്റിലെത്തുന്നവർക്ക്​ പുതിയ യൂസർനെയിമും പാസ്​വേഡും നൽകാനുള്ള സംവിധാനമുണ്ട്​.

ഓരോ ഒഴിവുകളുടെയും വിവരങ്ങളും ശമ്പള വിവരങ്ങളും ഇവിടെ നൽകിയിട്ടുണ്ട്​. അവ പരിശോധിച്ച ശേഷം അപേക്ഷിക്കാം. ക്യാബിൻ ക്രൂവിന്​ 9770 ദിർഹമാണ്​ (ഏകദേശം രണ്ട്​ ലക്ഷം രൂപ) ശമ്പളം. 80 മുതൽ 100 മണിക്കൂർ വരെയാണ്​ ഒരു മാസം ജോലി. സമയത്തിന്​ അനുസരിച്ച്​ ശമ്പളത്തിൽ മാറ്റം വരും. കാപ്​റ്റൻമാർക്ക്​ ഓരോ വിമാനത്തിനും അനുസരിച്ച്​ ശമ്പളത്തിൽ മാറ്റമുണ്ടാകും. എ 380, ബോയിങ്​ 777 എന്നിവയിലെ കാപ്​റ്റൻമാർക്ക്​ 43,013 ദിർഹം (ഒമ്പത്​ ​ലക്ഷം രൂപ) മുതലാണ്​ ശമ്പളം. 85 മണിക്കൂറാണ്​ ജോലി.

Emirates Airlines looking for employees

Next TV

Related Stories
യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

Dec 7, 2021 05:28 PM

യുഎഇയിലെ വാരാന്ത്യ അവധി മാറ്റം; സ്‍കൂളുടെ പ്രവൃത്തി ദിനങ്ങളില്‍ മാറ്റം വരുന്നത് ഇങ്ങനെ

യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‍കൂളുകളും സര്‍വകലാശാലകളും ...

Read More >>
യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

Dec 7, 2021 11:57 AM

യുഎഇയിൽ ഇന്ത്യൻ പ്രവാസി അപൂർവ രോഗത്തെ അതിജീവിച്ചു; താങ്ങായത് മലയാളി ഡോക്ടർ

ചർമത്തിലും സന്ധികളിലും പഴുപ്പ് നിറഞ്ഞ കുരുക്കൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ഇടത് കാൽമുട്ടിന്റെ മധ്യഭാഗത്തായിരുന്നു...

Read More >>
സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

Dec 5, 2021 07:45 AM

സൗദിയില്‍ കടകളില്‍ ഇ ബില്ലിംഗ് പ്രാബല്യത്തില്‍

സൗദിയില്‍ മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന് മുതല്‍...

Read More >>
യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

Dec 3, 2021 09:37 PM

യുഎഇയും ഫ്രാന്‍സും സുപ്രധാന കരാറുകളില്‍ ഒപ്പിട്ടു

റഫാല്‍ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതുള്‍പ്പെടെ സുപ്രധാന കരാറുകളില്‍ യുഎഇയും ഫ്രാന്‍സും...

Read More >>
ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

Dec 2, 2021 12:59 PM

ഒ​മി​ക്രോ​ൺ: അ​തി​ജാ​ഗ്ര​ത​യി​ൽ രാ​ജ്യം

സ്​​ഥി​തി മെ​ച്ച​പ്പെ​ട്ടെന്ന തോ​ന്ന​ലി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നും...

Read More >>
വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

Dec 2, 2021 12:29 PM

വീ​ടി​ന്​ തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ വീ​ടി​ന്​ തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല....

Read More >>
Top Stories