കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം പിടിച്ചെടുത്തു

കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം പിടിച്ചെടുത്തു
Oct 5, 2022 08:13 AM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 23,000 കുപ്പി മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന. 15 ലക്ഷത്തിലധികം കുവൈത്തി ദിനാര്‍ വിലവരുന്നതാണ് പിടികൂടിയ മദ്യമെന്ന് കസ്റ്റംസ് അറിയിച്ചു.

ശുവൈഖ് തുറമുഖത്താണ് വന്‍ മദ്യവേട്ട നടന്നത്. ഒരു ഏഷ്യന്‍ രാജ്യത്തു നിന്ന് എത്തിയ രണ്ട് കണ്ടെയ്നറുകളിലായിരുന്നു മദ്യം ഒളിപ്പിച്ച് കൊണ്ടുവന്നത്. മറ്റ് സാധനങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിച്ച കണ്ടെയ്‍നറുകള്‍ കസ്റ്റംസ് അധികൃതര്‍ തുറന്നു പരിശോധിക്കുകയായിരുന്നു.

വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു വിവിധ ബ്രാന്‍ഡുകളുടെ മദ്യക്കുപ്പികളുണ്ടായിരുന്നത്. വിശദ പരിശോധനയില്‍ 23,000 കുപ്പി മദ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കള്ളക്കടത്തിന് ശ്രമിച്ചവരെ അറസ്റ്റ് ചെയ്‍തതായും കുവൈത്ത് കസ്റ്റംസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Customs officials seized 23,000 bottles of liquor that were trying to be smuggled into Kuwait.

Next TV

Related Stories
സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

Nov 27, 2022 07:39 PM

സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിലെ സ്വര്‍ണക്കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി....

Read More >>
ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

Nov 27, 2022 11:58 AM

ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

ജപ്പാൻ ഏഷ്യയുടെ...

Read More >>
കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

Nov 26, 2022 09:34 PM

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം...

Read More >>
കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

Nov 26, 2022 08:46 PM

കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Read More >>
താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Nov 26, 2022 08:42 PM

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

: സൗദി തലസ്ഥാന നഗരമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തെ ബദീഅയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....

Read More >>
പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

Nov 25, 2022 05:09 PM

പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു....

Read More >>
Top Stories