ഓര്‍മ്മ നഷ്ടപ്പെട്ട പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

ഓര്‍മ്മ നഷ്ടപ്പെട്ട പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു
Oct 5, 2022 10:49 PM | By Anjana Shaji

റിയാദ് : മോഹനന്‍ എന്ന പ്രവാസി രാവിലെ ഉറക്കമുണര്‍ന്നത് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട പുതിയൊരു ലോകത്തേക്കാണ്, റൂമില്‍ താമസിക്കുന്നവരുടെയോ വീട്ടുകാരുടെയോ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല, നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരുപോലും അറിയില്ല, മനസ്സ് പൂര്‍ണ്ണമായും ശൂന്യമായതുപോലെ.

നവോദയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ബാബുജി സുമേസി കിംഗ് സഊദ് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയില്‍ തലച്ചോറിന്റെ ഒരുഭാഗത്ത് സ്‌ട്രോക്ക് വന്ന് ഞരമ്പുകള്‍ ബ്ലോക്കായതാണ് കാരണമെന്ന് കണ്ടെത്തി. നീണ്ടകാലത്തെ ചികിത്സ വേണ്ടിവരുമെന്നറിയിച്ചതോടെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി.

സ്‌പോണ്‍സര്‍ ഇക്കാമ പുതുക്കിയ നല്‍കാത്തതിനാല്‍, നാട്ടിലേക്കുള്ള മടക്കം നിയമകുരുക്കിലായി. എംബസ്സി സഹായത്താല്‍ ഡീപോര്‍ട്ടഷന്‍ സെന്ററിനെയും അമീര്‍ കോര്‍ട്ടിനെയും പലവട്ടം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, തുടര്‍ന്ന് സ്പോണ്‍സറെ കണ്ടെത്തി ഇക്കാമയുടെ നീണ്ടകാലത്തെ പിഴയടച്ച് പുതിക്കിയതോടെയാണ് മടക്കയാത്രക്കുള്ള വഴി തുറന്നത്.

പ്രവര്‍ത്തനങ്ങള്‍ക്ക് ബാബുജി നേതൃത്വം നല്‍കി. മോഹനന്റേയും അനുയാത്രികനായ ബിനു വാസവന്റേയും ഫ്ളൈറ്റ് ടിക്കറ്റ് ചിലവുകള്‍ വഹിച്ചത് ഇന്ത്യന്‍ എംബസ്സിയാണ്. നവോദയ ജീവകാരുണ്യ കമ്മിറ്റി തുടര്‍ ചികിത്സക്കായി 50000 (അമ്പതിനായിരം) ഇന്ത്യന്‍ രൂപ നല്‍കി.

തിരുവനന്തപുരം, നെയ്യാറ്റിന്‍കര പൊട്ടക്കുളം സ്വദേശിയായ മോഹനന്‍ 30 വര്‍ഷത്തിലധികമായി സൗദിയിലുണ്ട്. പലവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഷീന്‍ ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു.

രണ്ടു മക്കളില്‍ ഒരാളുടെ വിവാഹം കഴിഞ്ഞു. ശകുന്തളയാണ് ഭാര്യ. സംഘടനയുടെ ഉപഹാരവും സാമ്പത്തിക സഹായവും പ്രസിഡന്റ് വിക്രമലാലും ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ബാബുജിയും ചേര്‍ന്ന് അദ്ദേഹത്തിന്റെ റൂമില്‍ വെച്ച് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.

Expatriate Malayali who lost his memory was brought home

Next TV

Related Stories
സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

Nov 27, 2022 07:39 PM

സൗദിയില്‍ സ്വര്‍ണക്കടകളില്‍ പരിശോധന; പതിമൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ

സൗദി അറേബ്യയിലെ തുറൈഫ് നഗരത്തിലെ സ്വര്‍ണക്കടകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി....

Read More >>
ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

Nov 27, 2022 11:58 AM

ജപ്പാൻ ഏഷ്യയുടെ പ്രതീക്ഷയാകുന്നു

ജപ്പാൻ ഏഷ്യയുടെ...

Read More >>
കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

Nov 26, 2022 09:34 PM

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം നാളെ

കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ; വടകരയുടെ സ്വന്തം പ്രവാസോത്സവം...

Read More >>
കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

Nov 26, 2022 08:46 PM

കുവൈത്തില്‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

കുവൈത്തില്‍ ഒരാള്‍ക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു....

Read More >>
താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Nov 26, 2022 08:42 PM

താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

: സൗദി തലസ്ഥാന നഗരമായ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്തെ ബദീഅയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു....

Read More >>
പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

Nov 25, 2022 05:09 PM

പ്രവാസി മലയാളി യുവാവ് ന്യുമോണിയ ബാധിച്ചു മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ ദമ്മാമില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു....

Read More >>
Top Stories