---
title: "പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Malayali youth dies of heart attack in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/72953/malayali-youth-dies-of-heart-attack-in-uae"
published_at: "2022-10-06T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633f0be7f2af0_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ഉമ്മുല്‍ഖുവൈന്‍: **മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം കൂളിമുട്ടം കാദിയവീട്ടില്‍ സെയ്ദ് അജ്‍മല്‍ ആണ് മരിച്ചത്.

## Article Content

**ഉമ്മുല്‍ഖുവൈന്‍: **മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മതിലകം കൂളിമുട്ടം കാദിയവീട്ടില്‍ സെയ്ദ് അജ്‍മല്‍ ആണ് മരിച്ചത്.

ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിതാവ് - നജീബുദ്ദീന്‍ തങ്ങള്‍. മാതാവ് - ഫാത്തിമ. ഭാര്യ - ഫൗസിയ. മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിച്ച് ഖബറടക്കും.

ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് നാട്ടികയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/72953/malayali-youth-dies-of-heart-attack-in-uae)