100 കോടി രൂപ കൊണ്ട് എന്തൊക്കെ ചെയ്യും? മനസ്സ് തുറന്ന്‍ ജുനൈദ്

100 കോടി രൂപ കൊണ്ട് എന്തൊക്കെ ചെയ്യും? മനസ്സ് തുറന്ന്‍ ജുനൈദ്
Oct 26, 2021 02:47 PM | By Shalu Priya

ദുബായ് : മൂന്നക്കം മാത്രമേ ഓർമയുണ്ടായിരുന്നതെന്നും അത് ശരിയായതു കണ്ടപ്പോൾ ഒരു ടിക്കറ്റ് കൂടി കിട്ടിയല്ലോ എന്നാണ് വിചാരിച്ചതെന്നും മഹ്സൂസ് ലോട്ടറിയുടെ മെഗാ ബംപർ ജേതാവ് പാക്കിസ്ഥാൻ സ്വദേശി ജുനൈദ് റാണ പറഞ്ഞു.

കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞപ്പോഴാണ് നമ്പർ ഒത്തു നോക്കിയത്. ആറ് നമ്പറുകളും ശരിയായെന്ന് കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഇതിനിടെ ലോട്ടറി അധികൃതരും വിളിച്ചു.

ദുബായിൽത്തന്നെയുള്ള സഹോദരൻ യാസറിനെയാണ് ആദ്യം വിളിച്ചത്. ആദ്യം അദ്ദേഹവും വിശ്വസിച്ചില്ല. 5000 ദിർഹമാണ് ശമ്പളം. ഞങ്ങൾ രണ്ടുപേർക്കുമുള്ള ചില്ലറ കടങ്ങൾ വീട്ടും. കാറും വീടും വാങ്ങണം. മറ്റൊന്നും ആലോചിച്ചിട്ടില്ല.

പിതാവിന് ചെറിയ കച്ചവടമായിരുന്നു. അതാണ് യുഎഇയിൽ എത്താൻ കാരണം. ആറു വർഷം മുൻപ് പിതാവ് രോഗബാധിതനായതോടെ നാട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ മരണശേഷമാണ് അഞ്ചു വർഷം മുൻപ് വീണ്ടും ദുബായിലെത്തിയത്.

ഇപ്പോഴത്തെ ജോലിയിൽ തൃപ്തനാണ്. പാക്കിസ്ഥാനിലുള്ള ഭാര്യ മൂന്നാമതും ഗർഭിണിയാണ്. അവൾ എപ്പോഴും പ്രാർഥിക്കും. ലോട്ടറിയെടുത്ത വിവരം പറഞ്ഞിട്ട് പ്രാർഥിക്കാൻ പറഞ്ഞിരുന്നു.

സുഖമാണോ, നിന്റെ പേരെന്താണ് തുടങ്ങി ഏതാനും മലയാളം വാക്കുകളും ജുനൈദിന് അറിയാം. മലയാളികളെ ഏറെ ഇഷ്ടമാണെന്നും മലയാളി സുഹൃത്ത് റിസ്വാൻ പറയുന്നത് കേട്ടു പഠിച്ചതാണെന്നും ജുനൈദ് പറഞ്ഞു.

വലിയ സ്വപ്നം കാണുന്നത് നിർത്തരുതെന്നാണ് എല്ലാവരോടും പറയാനുള്ളത്. ഇനിയും ലോട്ടറി എടുക്കുമെന്നും കൂട്ടിച്ചേർത്തു. സമ്മാനം ലഭിച്ചത് അറിയിച്ചപ്പോൾ ഇത്രയും ശാന്തനായി പ്രതികരിച്ച ഒരാളെ കണ്ടിട്ടില്ലെന്നും ഇതു തന്നെ അമ്പരപ്പിച്ചെന്നും ഇ വിങ്സിലെ സമ്മാനവിഭാഗം ഉദ്യോഗസ്ഥയും മലയാളിയുമായ പ്രിയ ബോണി പറഞ്ഞു.

Junaid Open his mind about the win

Next TV

Related Stories
വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

Dec 7, 2021 04:46 PM

വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലം 18ന്

വെബ്സൈറ്റ് വഴിയോ ദുബായ് ഡ്രൈവ് ആപ്പ് വഴിയോ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ റജിസ്ട്രേഷൻ...

Read More >>
അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

Dec 7, 2021 11:11 AM

അബുദാബി റോഡുകളിൽ ഡ്രൈവറില്ലാ ടാക്സികൾ

നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റു വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി...

Read More >>
ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

Dec 2, 2021 12:00 PM

ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ട് : സൗദി

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടാനുള്ള കഴിവും അനുഭവസമ്പത്തും രാജ്യത്തിനുണ്ടെന്നും വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കാൻ...

Read More >>
യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

Dec 2, 2021 11:30 AM

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസ സഹായ പദ്ധതി

യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായ പദ്ധതിയുമായി യുഎഇയിലെ ഓഹരി വിപണന സ്ഥാപനം. കുട്ടികളുടെ...

Read More >>
കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

Dec 1, 2021 04:11 PM

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​ ശ​ക്ത​മാ​കും

കു​വൈ​ത്തി​ൽ ഡി​സം​ബ​ർ ​മു​ത​ൽ ത​ണു​പ്പ്​...

Read More >>
കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

Dec 1, 2021 03:46 PM

കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത്

ആഗോള കോവിഡ് മുക്തി പട്ടികയിൽ യു.എ.ഇ ഒന്നാം...

Read More >>
Top Stories