---
title: "കേരളത്തിലേക്ക് കുറഞ്ഞ ചിലവില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി"
english_title: "The airline has announced low cost tickets to Kerala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73/the-airline-has-announced-low-cost-tickets-to-kerala"
published_at: "2021-09-20T12:48:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6148360fc8acf_flight.jpg"
keywords: []
---

# കേരളത്തിലേക്ക് കുറഞ്ഞ ചിലവില്‍ ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനി

> **Lead Summary:** **ഷാര്‍ജ : **കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

## Article Content

**ഷാര്‍ജ : **കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ എയര്‍ അറേബ്യ. കൊച്ചി ഉള്‍പ്പെടെ 11 ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് 300 ദിര്‍ഹത്തില്‍ ആരംഭിക്കുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

ദില്ലി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും 300 ദിര്‍ഹത്തിന്റെ വണ്‍ വേ ടിക്കറ്റുകള്‍ ലഭ്യമാണ്. കോഴിക്കോടേക്കും ചെന്നൈയിലേക്കും 310 ദിര്‍ഹത്തിനും ടിക്കറ്റുകളുണ്ട്.

320 ദിര്‍ഹമാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റുകളുടെ നിരക്ക്. അഹമ്മദാബാദിലേക്ക് 350 ദിര്‍ഹത്തിനും കോയമ്പത്തൂരേരക്ക് 398 ദിര്‍ഹത്തിനും ബംഗളുരുവിലേക്ക് 450 ദിര്‍ഹത്തിനും ഗോവയിലേക്ക് 600 ദിര്‍ഹത്തിനുമാണ് ടിക്കറ്റുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73/the-airline-has-announced-low-cost-tickets-to-kerala)