---
title: "സാഹസിക യാത്രയ്ക്കിടെ മല മുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു"
english_title: "The civil defense rescued the injured person who fell from the top of the mountain during the adventure"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/73151/the-civil-defense-rescued-the-injured-person-who-fell-from-the-top-of-the-mountain-during-the-adventure"
published_at: "2022-10-08T07:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340dba5ad2c1_accident.jpg"
keywords: []
---

# സാഹസിക യാത്രയ്ക്കിടെ മല മുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു

> **Lead Summary:** **മസ്‍കത്ത്: **ഒമാനില്‍ സാഹസിക യാത്രയ്ക്കിടെ മലമുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിറന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി രക്ഷിച്ചു.

## Article Content

**മസ്‍കത്ത്: **ഒമാനില്‍ സാഹസിക യാത്രയ്ക്കിടെ മലമുകളില്‍ നിന്നു വീണ് പരിക്കേറ്റയാളെ സിവില്‍ ഡിറന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി രക്ഷിച്ചു.

സീബ് വിലായത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരിക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. മലമുകളില്‍ നിന്നു വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കറ്റെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

ഉടന്‍ തന്നെ മസ്‍കത്ത് ഗവര്‍ണറേറ്റില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തി. ഇയാളെ കണ്ടെത്തുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‍തുവെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/73151/the-civil-defense-rescued-the-injured-person-who-fell-from-the-top-of-the-mountain-during-the-adventure)