കടയില്‍ അതിക്രമിച്ച് കയറി ഉടമയെ പീഡിപ്പിച്ചു; മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

കടയില്‍ അതിക്രമിച്ച് കയറി ഉടമയെ പീഡിപ്പിച്ചു; മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ
Oct 26, 2021 03:59 PM | By Shalu Priya

ദുബായ് : ഗ്രോസറി ഷോപ്പില്‍ (Grocery shop) അതിക്രമിച്ച് കയറി ഉടമയെ പീഡിപ്പിക്കുകയും കടയില്‍ മോഷണം (rape and theft) നടത്തുകയും ചെയ്‍ത സംഭവത്തില്‍ ശിക്ഷ വിധിച്ചു.

പ്രതികളായ മൂന്ന് പ്രവാസികള്‍ക്ക് (three expats) ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയും 1700 ദിര്‍ഹം പിഴയുമാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) വിധിച്ചത്.

ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും. 2020 ജൂണിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തന്റെ കടയില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചുവെന്നും പണം കവര്‍ന്നുവെന്നും കാണിച്ച് കടയുടമയാണ് പരാതി നല്‍കിയത്.

ഏഷ്യക്കാരായ മൂന്ന് പേരടങ്ങുന്ന സംഘമാണ് കടയില്‍ അതിക്രമിച്ച് കയറി തന്നെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്‍തതെന്നും കൈവശമുണ്ടായിരുന്ന പണം ഇവര്‍ കൊണ്ടുപോയെന്നും ഉടമ മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്താനും കുറ്റക്കാരെ തിരിച്ചറിഞ്ഞ് പിടികുടാനുമായി പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി.

പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആളുകളെ തിരിച്ചറിയാനായി. പിന്നീട് ഇവരുടെ താമസ സ്ഥലങ്ങളിലുള്‍പ്പെടെ വ്യാപക തെരച്ചില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൂന്ന് പേരും കുറ്റം സമ്മതിച്ചു. പിന്നീട് ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്.

He broke into the shop and tortured the owner

Next TV

Related Stories
 ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

Dec 8, 2021 11:09 PM

ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി

തമിഴ്‍നാട്ടിലുണ്ടായ ഹെലികോപ്‍ടർ അപകടത്തിൽ ജീവൻ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ ഒമാൻ അനുശോചനം...

Read More >>
മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

Dec 8, 2021 10:50 PM

മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സും ശമ്പളവുമുൾപ്പെടെയുള്ള റദ്ദാക്കുന്നു

കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വന്തമാക്കിയിട്ടുള്ള പ്രവാസികള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍...

Read More >>
പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

Dec 8, 2021 09:04 PM

പ്രവാസി മലയാളി ഹൃദയസ്‍തംഭനം മൂലം മരിച്ചു

മലയാളി ജിദ്ദയിൽ ഹൃദയസ്തംഭനം മൂലം...

Read More >>
യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

Dec 8, 2021 08:04 PM

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം ഒപ്പുവെച്ചു

യൂണിയന്‍കോപ് കൊട്ടോപിയയുമായി ധാരണാപത്രം...

Read More >>
ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

Dec 8, 2021 04:20 PM

ഉംറക്ക് നേരിട്ട് വീസ; നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം

നാട്ടിൽ നിന്നു ഇനി എല്ലാവർക്കും ഉംറക്കെത്താം. ഇന്ത്യക്കാർക്ക് ഉംറക്ക് നേരിട്ട് വീസകൾ അനുവദിച്ചു...

Read More >>
ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

Dec 8, 2021 03:37 PM

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ചയിലേക്ക്; നേട്ടം പ്രവാസികൾ

ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ടാഴ്ചത്തെ താഴ്ചയിലേക്കു എത്തിയതോടെ ദിർഹം-രൂപ വിനിമയ നിരക്കിലെ നേട്ടം സ്വന്തമാക്കി...

Read More >>
Top Stories